/indian-express-malayalam/media/media_files/uploads/2022/06/Akshay-Kumar-Aparna-Balamurali.jpg)
'സൂരറൈ പോട്ര്' എന്ന ചിത്രം അപർണ ബാലമുരളിയുടെ കരിയർ ഗ്രാഫ് തന്നെ ഉയർത്തിയ സിനിമകളിലൊന്നാണ്. 'ബൊമ്മി' എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അപർണ സിനിമയിൽ അവതരിപ്പിച്ചത്. തമിഴകം ഇരുകയ്യും നീട്ടി ബൊമ്മിയെ സ്വീകരിക്കുകയും ചെയ്തു.
'സൂരറൈ പോട്രി'ന്റെ ഹിന്ദി റിമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. അക്ഷയ് കുമാർ ആണ് ഹിന്ദി റീമേക്കിൽ നായകനാവുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധിക മധൻ ആണ്. ഹിന്ദി റീമേക്കിന്റെ ആദ്യ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയാക്കിയിരുന്നു.
അതിനിടയിൽ, അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് അപർണ. "ബൊമ്മി വീറിനെ കണ്ടപ്പോൾ," എന്ന ക്യാപ്ഷനോടെയാണ് അപർണ ചിത്രം പങ്കുവച്ചത്.
കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രം സൂര്യയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
.@akshaykumar sir to see you as #VIR was nostalgic! @Sudha_Kongara can see our story beautifully coming alive again #Maara! Enjoyed every minute with team #SooraraiPottru Hindi in a brief cameo! @vikramixpic.twitter.com/ZNQNGQO2Fq
— Suriya Sivakumar (@Suriya_offl) June 15, 2022
'സൂരറൈ പോട്രി'ന്റെ ഹിന്ദി റീമേക്കിൽ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബഡ്ജറ്റ് ഏവിയേഷൻ അഥവാ ബഡ്ജറ്റ് എയർ ലൈനുകൾകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ് 'സൂരറൈ പോട്ര്'. ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ആത്മകഥയായ 'സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസി'യെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് നേരിട്ട പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.
Read more: ദുബായിലെ മമ്മൂട്ടി ഞാനാണ്, അത് മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്: നൈല ഉഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us