/indian-express-malayalam/media/media_files/uploads/2023/07/anusree.jpg)
വൈകാരിക കുറിപ്പുമായി നടി അനുശ്രീ, Photo: Anusree/Instagram
അപ്രതീക്ഷിതമായ തന്നെ തേടിയെത്തിയ ഒരു രോഗാസ്ഥയെ കുറിച്ച് നടി അനുശ്രീ ഒരിക്കൽ മനസ്സുതുറന്നിരുന്നു. 'ഇതിഹാസ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് തന്റെ ഒരു കൈയ്ക്ക് പെട്ടെന്ന് എന്തോ സംഭവിക്കുന്നതായി തോന്നി. പിന്നീട് ഒരുപാട് നാളുകൾ നീണ്ട ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് താൻ മടങ്ങിയെത്തിയതെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമേറിയ ദിനങ്ങളെ കുറിച്ച് പറയുകയാണ് താരം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് അനുശ്രീ തന്റെ കടന്നു പോയ ഒരാഴ്ച്ചയെ കുറിച്ച് പറയുന്നത്. പുഞ്ചിരിച്ച് നിൽക്കുന്ന വീഡിയോയ്‌ക്കൊപ്പം ഏറെ വൈകാരികമായി കുറിപ്പാണ് താരം ഷെയർ ചെയ്തത്.
"ഒരുപാട് തളർച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്. ഭയം തോന്നിയ ആഴ്ച്ച…കണ്ണീരണിഞ്ഞ ഒരാഴ്ച്ച…സംശയങ്ങൾ ഒരുപാട് തോന്നിയ നാളുകൾ. സങ്കടവും ഒറ്റപ്പെടലും തോന്നിയ നാളുകൾ. ഉത്കണ്ഠയ്‌ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങൾ. ഇതെല്ലാം മാറാനായി ഞാൻ കാത്തിരുന്നു ഒടുവിൽ ഇതൊരിക്കലും മാറാൻ പോകുന്നില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു, എനിക്കായ് ഒരു ലോകം തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. സ്നേഹം നൽകുന്ന കുടുംബം, പിന്തുണ നൽകിയ സുഹൃത്തുക്കൾ അതിനൊപ്പം ഒരു നല്ല ജീവിതവും. ഇന്ന് മുതൽ കടന്നു വന്ന ദുഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല," അനുശ്രീ കുറിച്ചു.
നിങ്ങൾ ദുഖത്തിലാണെന്ന കാര്യം നിങ്ങളുടെ പോസ്റ്റുകളിൽ നിന്ന് വ്യക്തമായിരുന്നു, ഇപ്പോൾ അതെല്ലാം തരണം ചെയ്തെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എന്നാണ് ഒരാൾ കുറിച്ചത്. അനവധി ആരാധകർ അനുശ്രീയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' ആണ് അനുശ്രീ അവസാനം അഭിനയിച്ച ചിത്രം. മാർച്ച് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ എന്നിവർക്കൊപ്പം ബംഗാളി താരം മോക്ഷയും പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് 'കള്ളനും ഭഗവതിയും'. കള്ളനായ മാത്തപ്പനു മുന്നിൽ ഒരു ഭഗവതി പ്രത്യക്ഷപ്പെടുന്നതും തുടർന്നുള്ള രസകരമായ മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.