/indian-express-malayalam/media/media_files/uploads/2020/05/Anusree.jpg)
ലോക്ക്‌ഡൗൺ കാലത്ത് നാട്ടിലെ വീട്ടിൽ അച്ഛനമ്മമാർക്കും മുത്തശ്ശിയ്ക്കും സഹോദരനും നാത്തൂനും ഒപ്പം ഒരു അവധിക്കാലത്തിന്റെ മൂഡിലാണ് നടി അനുശ്രീ. ലോക്ക്‌ഡൗൺ കാല അനുഭവങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ, വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് അനുശ്രീ. നാത്തൂൻ ഗർഭിണിയാണെന്നും ആ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം എന്നുമാണ് അനുശ്രീ പറയുന്നത്.
"വീട്ടിലെ നാത്തൂൻ ഗർഭിണി ആയാലുള്ള ഗുണങ്ങൾ പലതാണ്. പലഹാരങ്ങൾ, പഴങ്ങൾ.... ബാക്കി വഴിയെ പറയാം. അടിപൊളി," അനുശ്രീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം.
ലോക്ഡൗണിനിടെ വീട്ടുവളപ്പിൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു." ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടൻ, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി,” രസകരമായ അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.
View this post on InstagramA post shared by Anusree (@anusree_luv) on
Read more: അടിച്ചുമാറ്റിയ മുണ്ടും മടക്കിക്കുത്തി അനുശ്രീ; ഇത് ‘ഉൾട്ട’ സ്റ്റൈൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.