scorecardresearch

'പ്രണയത്തിലായിരുന്നു, പക്ഷെ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചല്ല'; അനുഷ്കയുടെ വെളിപ്പെടുത്തൽ

എനിക്ക് 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം. രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും എനിക്ക് വിളിക്കാവുന്ന സുഹൃത്ത്

എനിക്ക് 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം. രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും എനിക്ക് വിളിക്കാവുന്ന സുഹൃത്ത്

author-image
Entertainment Desk
New Update
Anushka Shetty, അനുഷ്ക ഷെട്ടി, Anushka Shetty Marriage, അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, Baahubali, ബാഹുബലി, prabhas, പ്രഭാസ്, iemalayalam, ഐഇ മലയാളം

വർഷങ്ങളായി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ ഉണ്ട്. ബാഹുബലി സഹതാരം പ്രഭാസുമായാണ് അനുഷ്കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു. അതിനിടെ ഒരു ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കാൻ നടി ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനുഷ്ക ഷെട്ടി ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത്തരം ഗോസിപ്പുകളെയെല്ലാം തള്ളിക്കളയുകയാണ് അനുഷ്ക.

Read More: അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വരൻ സംവിധായകൻ: റിപ്പോർട്ട്

Advertisment

"ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാൻ. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങൾ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,” ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ അനുഷ്ക പറഞ്ഞു.

പ്രഭാസുമായുള്ള ഗോസിപ്പുകളെ കുറിച്ചും അനുഷ്ക അഭിമുഖത്തിൽ സംസാരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അനുഷ്ക പ്രഭാസിനെ വിശേഷിപ്പിച്ചത്.

“എനിക്ക് 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം. രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും എനിക്ക് വിളിക്കാവുന്ന സുഹൃത്ത്. ഞങ്ങൾ രണ്ടുപേരും വിവാഹിതരുമല്ല, സ്‌ക്രീനിൽ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം. ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കിൽ അത് മറച്ചുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങൾ രണ്ടു പേരും,” അനുഷ്ക പറഞ്ഞു.

Anushka Shetty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: