വർഷങ്ങളായി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ ഉണ്ട്. ബാഹുബലി സഹതാരം പ്രഭാസുമായാണ് അനുഷ്കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു. അതിനിടെ ഒരു ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കാൻ നടി ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനുഷ്ക ഷെട്ടി ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുതിർന്ന സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന്റെ മകനാണ് പ്രകാശ്. ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഐ ബി ടൈംസും പിങ്ക്‌വില്ലയും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിപ്പോർട്ടുകളോട് അനുഷ്കയോ പ്രകാശോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read More: കണ്ണുനനയാതെ കണ്ടിരിക്കാനാവില്ല ഈ ഹ്രസ്വചിത്രം

തെലുങ്ക് സംവിധായകനായ പ്രകാശ് 2004ൽ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിലൂ അദ്ദേഹം അനുഷ്കയുമായി ഒന്നിച്ച് പ്രവർത്തിച്ചു. ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വിവരം. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനും പ്രകാശായിരുന്നു

പ്രശസ്ത ബോളിവുഡ് എഴുത്തുകാരിയായ കനിക ധില്ലനെ വിവാഹം കഴിച്ച പ്രകാശ് രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി അടുത്തിടെ സ്ഥിരീകരിച്ചു.

ആർ മാധവൻ, അഞ്ജലി, ശാലിനി പാണ്ഡെ, ഹോളിവുഡ് നടൻ മൈക്കൽ മാഡ്‌സെൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന നിശബ്ദമാണ് അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ അനുഷ്കയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്നിരുന്നു. തന്റെ കലയിലൂടെ സ്വയം പ്രകടിപ്പിക്കുന്ന നിശബ്ദ കലാകാരിയായ സാക്ഷി എന്ന കഥാപാത്രത്തെയാണ് അനുഷ്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook