/indian-express-malayalam/media/media_files/uploads/2019/12/kareena-kapoor-1.jpg)
ജനിച്ചതു മുതൽ സെയ്ഫ് അലിഖാൻ-കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാന്റെ പിറകേ പാപ്പരാസികളുണ്ട്. തൈമൂറിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനായി പാപ്പരാസി ക്യാമറ കണ്ണുകൾ നിരന്തരം പട്ടോഡി കുടുംബത്തിലെ ഈ ഇളംതലമുറക്കാരനെ പിൻതുടരുകയാണ്. പോകുന്നിടത്തെല്ലാം പാപ്പരാസികൾ തൈമൂറിനെ പിൻതുടരുന്നതിൽ കരീനയും സെയ്ഫും മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ ആശങ്ക പങ്കുവയ്ക്കുകയാണ് സെയ്ഫിന്റെ അമ്മ ശർമിള ടാഗോർ.
Read Also: സെയ്ഫിന്റെ വിവാഹ അഭ്യർഥന രണ്ടു തവണ നിരസിച്ചു, കരീന കപൂറിന്റെ വെളിപ്പെടുത്തൽ
കരീന ചാറ്റ് ഷോയുടെ സെക്കൻഡ് സീസണിൽ ആദ്യ അതിഥിയായി എത്തിയപ്പോഴാണ് ശർമിള പൗത്രനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ അവന്റെ വ്യക്തിത്വത്തെ എങ്ങനെ രൂപപ്പെടുത്തുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ശർമിള പറഞ്ഞു. പാപ്പരാസികളിൽനിന്നും തൈമൂറിനെ രക്ഷപ്പെടുത്താനുളള ഒരേയൊരു വഴിയെന്താണെന്നും ശർമിള വെളിപ്പെടുത്തി. വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശർമ്മയ്ക്കും ഒരു കുഞ്ഞുണ്ടായാൽ തൈമൂറിനെ പിന്തുടരുന്നത് പാപ്പരാസികൾ നിർത്തുമെന്നാണ് ശർമിള പറഞ്ഞത്. താനും അങ്ങനെ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കരീന കപൂറിന്റെ മറുപടി.
''സോഷ്യൽ മീഡിയ ആശങ്കപ്പെടുത്തുന്നതാണ്. നിങ്ങളുടെ കുട്ടിയെ അത് സ്വാധീനിക്കും. നിങ്ങൾക്ക് ആ സ്വാധീനങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. വലുതായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അവൻ തുടങ്ങുമ്പോൾ വളരെയധികം വിവരങ്ങൾ അവനത് നൽകും. മാധ്യമങ്ങൾ ചെയ്യുന്നത് നിങ്ങളെ വളർത്തിയെടുക്കുകയും പെട്ടെന്ന് നിങ്ങളെ വലിച്ചെറിയുകയും ചെയ്യുന്നുവെന്ന് എനിക്ക് തോന്നുന്നു. ഇപ്പോഴത്തെ തൈമൂറിന്റെ പ്രായത്തിൽ ആശങ്കപ്പെടേണ്ടതില്ല. കാരണം അവൻ വളരെ ചെറുപ്പമാണ്. പക്ഷേ അവന് ഏഴോ എട്ടോ വയസാകുമ്പോൾ അവനെ പെട്ടെന്ന് മാധ്യമങ്ങൾ വലിച്ചെറിഞ്ഞാൽ അത് ആശങ്കപ്പെടേണ്ട കാര്യമാണ്. ഞാനല്ല, സെയ്ഫും കരീനയുമാണ് അത് പരിഹരിക്കേണ്ടത്. മുത്തശിയുടെ ഗുണം അതാണ്, ഞങ്ങൾക്ക് ഉത്തരവാദിത്തങ്ങളൊന്നുമില്ല'' ശർമിള പറഞ്ഞു.
Read Also: അയല്‍വാസിയെയും മകനെയും മര്‍ദിച്ചു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര പരാതി
നേരത്തെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ കരൺ ജോഹറുമായുളള സംസാരത്തിനിടയിൽ പാപ്പരാസികൾ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂർ കരുതിയിരിക്കുന്നതെന്ന് കരീന പറഞ്ഞിരുന്നു. ഞാൻ അവന്റെ ഒരു ഫൊട്ടോ എടുക്കാൻ ശ്രമിച്ചാൽ 'അമ്മാ, ഫൊട്ടോ വേണ്ടാ'യെന്ന് തൈമൂർ പറയുമെന്നും കരീന പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us