/indian-express-malayalam/media/media_files/uploads/2023/01/anushka-kohli.jpg)
രാജ്യത്തു തന്നെ ഏറ്റവും പോപ്പുലറായ താരദമ്പതികളാണ് അനുഷ്‌ക ശർമയും വിരാട് കോഹ്‌ലിയും. ക്രിക്കറ്ററായ വിരാടും ബോളിവുഡിലെ മുൻനിര നടിമാരിലൊരാളായ അനുഷ്‌കയും 2017 ലാണ് വിവാഹിതരായത്. മകൾ വാമികയുടെ ജനന ശേഷം സിനിമാമേഖലയിൽ അത്ര സജീവമല്ല അനുഷ്‌ക. ക്രിക്കറ്റ് താരം ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്ന 'ചക്ത എക്സ്പ്രസി'ലൂടെ അനുഷ്‌ക വീണ്ടും തിരിച്ചെത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് അനുഷ്കയും വിരാടും. തങ്ങളുടെ അഭിപ്രായങ്ങളും ആരാധകരോടുള്ള നിർദേശങ്ങളുമെല്ലാം ഇരുവരും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. സേവന പ്രവർത്തനങ്ങളിൽ സജീവമായ ഈ ദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വൃന്ദാവനിലുള്ള ആശ്രമത്തിലെത്തി അവിടുത്തെ അന്തേവാസികൾക്കിടയിൽ കമ്പിളി വിതരണം ചെയ്തിരിക്കുകയാണ് താരദമ്പതികൾ. ബാബ നീം കരോളി ആശ്രമത്തിലാണ് ഇരുവരും എത്തിയത്.
ദുബായിലെ പുതുവത്സരാഘോഷങ്ങൾക്കു ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചത്. മകൾ എവിടെയെന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. 2021 ജനുവരിയിലായിരുന്നു മകൾ വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്‌ലിയും അനുഷ്കയും പങ്കുവയ്ക്കാറുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.