/indian-express-malayalam/media/media_files/uploads/2019/07/virat-kohli-anushka-sharma.jpg)
നാലുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷം 2017 ഡിസംബർ 11 നാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും വിവാഹിതരാവുന്നത്. അനുഷ്കയെ കുറിച്ചും അനുഷ്കയ്ക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ചും നിരവധി തവണ മാധ്യമങ്ങൾക്കു മുന്നിൽ വിരാട് കോഹ്‌ലി വാചാലനായിട്ടുണ്ട്. തന്റെ 'ലക്കി ലേഡി' എന്നാണ് വിരാട് പലപ്പോഴും അനുഷ്കയെ വിശേഷിപ്പിക്കാറുള്ളത്.
ഇപ്പോൾ ഇതാ, വിരാട് കോഹ്‌ലിയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ബോളിവുഡിന്റെ സീറോ സൈസ് സുന്ദരി അനുഷ്ക ശർമ്മ. എന്തുകൊണ്ട് വിരാട് കോഹ്‌ലി? എന്ന ചോദ്യത്തിന് 'അയാളിലെ മനുഷ്യൻ' എന്നാണ് അനുഷ്കയുടെ ഉത്തരം.
"ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്," ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിനിടയിലാണ് മുപ്പത്തിയൊന്നുകാരിയായ അനുഷ്ക മനസ്സു തുറന്നത്.
"വ്യക്തികൾ എന്ന രീതിയിൽ ഞങ്ങൾക്കിടയിലുള്ള സമാനത, പരസ്പരം സാന്ത്വനം കണ്ടെത്താനും ഞങ്ങളെ സഹായിക്കുന്നു. അവൻ എന്റെ കുടുംബമായതിനാൽ ഞാൻ വളരെ സന്തുഷ്ടയാണ്.” അനുഷ്ക കൂട്ടിച്ചേർത്തു.
Read more: ‘കോഹ്ലി കോഹ്ലി’ ആരാധകർ ഏറ്റുവിളിച്ചപ്പോൾ നാണംകൊണ്ട് മുഖം തുടുത്ത് അനുഷ്ക
2017 ഡിസംബർ 11 ന് ഇറ്റലിയിൽ വെച്ച് വിവാഹിതരാവും മുൻപ്, നാലു വർഷത്തോളമായി പ്രണയത്തിലായിരുന്നു ആരാധകർ സ്നേഹത്തോടെ വിരുഷ്ക എന്നു വിളിക്കുന്ന അനുഷ്ക- വിരാട് ജോഡികൾ. ഇരുവരും ഒന്നിച്ച് പൊതുപരിപാടികളിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ പ്രണയത്തെ കുറിച്ചുള്ള കിംവദന്തികളും പ്രചരിച്ചു തുടങ്ങുകയായിരുന്നു.
“ഈ സ്ത്രീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതുമുതൽ അവൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാനും ഒരുപാട് കാര്യങ്ങൾ പഠിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ അവൾ കാരണം ഞാൻ കൂടുതൽ വിവേകിയായിരിക്കുന്നു," എന്നാണ് വിരാട് അനുഷ്കയെ കുറിച്ചു പറഞ്ഞത്.
സ്വന്തം പ്രൊഡക്ഷൻ ഹൗസായ ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ പുതിയ പ്രൊജക്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി അഭിനയത്തിൽ നിന്നും തൽക്കാലം ബ്രേക്ക് എടുത്തിരിക്കുകയാണ് അനുഷ്ക.
Read more: Anushka Sharma on husband Virat Kohli: When we are together, the world ceases to exist
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us