ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തന്റെ ഭര്‍ത്താവുമായ വിരാട് കോഹ്ലിയുടെ എല്ലാ മാച്ചുകള്‍ക്കും മുടങ്ങാതെ എത്തുന്ന ആളാണ് നടി അനുഷ്‌ക ശര്‍മ. ഓരോ തവണയും തന്റെ പ്രിയതമയുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാനും കോഹ്ലി പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ അനുഷ്‌കയാണ് പ്രിയപ്പെട്ടവനോടുള്ള തന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞത്.

തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കെത്തിയപ്പോളായിരുന്നു ഇത്. യൂണിവേഴ്‌സിറ്റിയില്‍ അനുഷ്‌ക എത്തിയപ്പോള്‍ അവിടെയുള്ള വിദ്യാര്‍ത്ഥികളെല്ലാം ഉറക്കെ ‘കോഹ്ലി കോഹ്ലി’ എന്ന് ആര്‍ത്തു വിളിച്ചു. അപ്പോള്‍ അനുഷ്‌ക നല്‍കിയ മറുപടി ഏറെ മനോഹരമായിരുന്നു.

‘അതെ അതെ, എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു, ഞാനും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എല്ലാവരും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു, ഞാനും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു,’ എന്നാണ് ചിരിച്ചുകൊണ്ട് അനുഷ്‌ക മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘സൂയി ധഗാ’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി വരുണ്‍ ധവാനൊപ്പം വിവേകാനന്ദ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയതായിരുന്നു അനുഷ്‌ക. അനുഷ്‌ക സംസാരിക്കുന്നതിനിടയില്‍ ‘ഞാനും അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു’ എന്ന് വരുണ്‍ ധവാന്‍ ഇടയ്ക്കു കയറി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook