/indian-express-malayalam/media/media_files/uploads/2018/10/anupam-kher.jpg)
'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിൽ മൻമോഹൻസിങ്ങിന്റെ വേഷം അഭിനയിച്ചതിനു ശേഷം അദ്ദേഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്ന് അനുപംഖേർ പറയുന്നു. . മുൻ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിംഗിന്റെ ജീവിതത്തെ ആസ്പപദമായി ഒരുക്കുന്ന ചിത്രമാണ് 'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'. ചിത്രം പുറത്തിറങ്ങുന്നതോടെ മൻമോഹൻസിങ്ങിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിലും മാറ്റം വരുമെന്നും ചരിത്രം ഇനി അദ്ദേഹത്തെ തെറ്റിദ്ധരിക്കില്ലെന്നുമാണ് അനുപം ഖേർ അഭിപ്രായപ്പെടുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ ഈ അഭിപ്രായ പ്രകടനം.
" ഞാനേറെ ആസ്വദിച്ചു ചെയ്ത 'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഡോ. മൻമോഹൻസിംഗ് നിങ്ങളുടെ ജീവിതയാത്രയ്ക്ക് നന്ദി. എന്റെ ജീവിതത്തിലെ മഹത്തായൊരു അനുഭവമായിരുന്നു ഈ ചിത്രം. മുൻപ് പലപ്പോഴും താങ്കളെ തെറ്റായി വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏതാണ്ട് ഒരു വർഷത്തോളം താങ്കളായി 'ജീവിച്ച'തിനു ശേഷം അത്രമേൽ സത്യസന്ധമായി ഞാൻ പറയുകയാണ്, ചരിത്രം ഇനി നിങ്ങളെ തെറ്റിദ്ധരിക്കില്ല! നിങ്ങൾ ഈ ചിത്രം കണ്ടതിനു ശേഷം നിങ്ങൾക്കൊപ്പമിരുന്ന് ഒരു ചായ കുടിക്കുന്ന ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു," അനുപംഖേർ കുറിക്കുന്നു.
It is a WRAP for one of my most cherished films #TheAccidentalPrimeMinister. Thank you d cast and d crew for the most enriching times. Thank you #DrManmohanSinghJi for your journey. It has been a great learning experience. One thing is sure “History will not Misjudge you.” pic.twitter.com/xnJM9XC78j
— Anupam Kher (@AnupamPKher) October 26, 2018
'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരവും അനുപംഖേർ പങ്കുവെയ്ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ കാര്യം അനുപം ഖേർ തന്നെയാണ് ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഡോ. മൻമോഹൻ സിംഗും സോണിയാ ഗാന്ധിയും ചായക്കുടിച്ചുകൊണ്ട് ഒരു സംഭാഷണത്തിലേർപ്പെടുന്ന സിനിമയിലെ ഒരു ദൃശ്യത്തിന്റെ മേക്കിങ് വീഡിയോയും താരം തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജർമൻ നടിയായ സുസെന്‍ ബര്‍നെറ്റാണ് ചിത്രത്തിൽ സോണിയ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. അനുപം ഖേറിന്റെ മൻമോഹൻസിംഗ് വേഷവും സൂസെന്നിന്റെ സോണിയാഗാന്ധി വേഷത്തിന്റെയും പെർഫെക്റ്റ് ലുക്കാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.
On the last day shoot of #TheAccidentalPrimeMinister someone shoots a off camera moment between @suzannebernert playing #MrsSoniaGandhi & I having tea & biscuits. Shares it on social media. It is already on tv now. Best option is to share it myself. So here it is. Enjoy. pic.twitter.com/HVs0YR0yxQ
— Anupam Kher (@AnupamPKher) October 26, 2018
പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും മന്‍മോഹന്‍ സിങ്ങിന്‍റെ മാധ്യമ ഉപദേശകനുമായിരുന്ന സഞ്ജയ ബാറു എഴുതിയ 'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വിജയ് ഗുട്ടെയും മായങ്ക് തിവാരിയും ചേർന്നാണ്. ചിത്രത്തിന്റെ സംവിധായകനും വിജയ് ഗുട്ടെയാണ്. 2004 മുതൽ 2008 വരെ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു സഞ്ജയ ബാറു.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായി അനുപം ഖേര്‍
2004 ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. സഞ്ജയ ബാറുവായി അക്ഷയ് ഖന്നയാണ് അഭിനയിക്കുന്നത്. 'ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ' ഫെയിം അഹാന കുമ്രയാണ് ചിത്രത്തിൽ പ്രിയങ്കഗാന്ധിയുടെ വേഷത്തിലെത്തുന്നത്.
ഒരൊറ്റ ഫ്രെയിമില്‍ രാഷ്ട്രീയ കഥാപാത്രങ്ങള്‍; 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' പോസ്റ്റര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.