scorecardresearch

എന്നും പേടിച്ചിരുന്നത് എന്തിനെ? ആരാധകന്റെ ചോദ്യത്തിന് അമൃതയുടെ മറുപടി

"പലപ്പോഴും നമ്മുടെ സ്വപ്നങ്ങൾ മറന്നുപോവുമ്പോഴാണ് നമുക്ക് ലക്ഷ്യം നഷ്ടപ്പെടുന്നതും മുന്നോട്ട് പോവാൻ പ്രചോദനം നഷ്ടപ്പെടുന്നതും"

"പലപ്പോഴും നമ്മുടെ സ്വപ്നങ്ങൾ മറന്നുപോവുമ്പോഴാണ് നമുക്ക് ലക്ഷ്യം നഷ്ടപ്പെടുന്നതും മുന്നോട്ട് പോവാൻ പ്രചോദനം നഷ്ടപ്പെടുന്നതും"

author-image
Entertainment Desk
New Update
Amrutha Suresh, Amrutha Suresh photos

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. പാട്ടും തന്റെ മ്യൂസിക് ബാൻഡിന്റെ പ്രവർത്തനങ്ങളും മോഡലിംഗുമൊക്കെയായി ഏറെ സജീവമാണ് അമൃത. അമൃത സംഗീത സംവിധാനം നിർവ്വഹിച്ച "അയ്യോ വയ്യായേ" എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

Advertisment

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് അമൃത നൽകിയ ഉത്തരങ്ങളാണ് ശ്രദ്ധ നേടുന്നത്. നിങ്ങൾ പേടിയോടെ സമീപിക്കുകയും പിന്നീട് ആ പേടിയെ ബോധപൂർവ്വം മറികടക്കാൻ ശ്രമിക്കുകയും ചെയ്ത എന്തെങ്കിലും ജീവിതത്തിൽ ഉണ്ടോ? എന്നായിരുന്നു ഒരാൾ അമൃതയോട് ചോദിച്ചത്. തനിക്ക് അണ്ടർവാട്ടർ വളരെ പേടിയായിരുന്നു എന്നും, ഒരിക്കൽ നിർബന്ധത്തിനു വഴങ്ങി സ്നോർക്കിംഗ് ചെയ്തതോടെയാണ് ആ പേടിയെ തരണം ചെയ്തതെന്നുമായിരുന്നു അമൃതയുടെ മറുപടി.

ഐഡിയ സ്റ്റാർ സിംഗറിൽ കണ്ട അമൃതയിൽ നിന്നും ഇപ്പോഴത്തെ കരുത്തയായ അമൃതയിലേക്കുള്ള മാറ്റത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. "ചിലപ്പോൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകൾ തന്ന കരുത്താവും കാരണം," അമൃത പറയുന്നു.

എങ്ങനെയാണ് സ്വയം മോട്ടിവേറ്റ് ആവുന്നത് എന്ന ചോദ്യത്തിന്, "പലപ്പോഴും നമ്മുടെ സ്വപ്നങ്ങൾ മറന്നുപോവുമ്പോഴാണ് നമുക്ക് ലക്ഷ്യം നഷ്ടപ്പെടുന്നതും മുന്നോട്ട് പോവാൻ പ്രചോദനം നഷ്ടപ്പെടുന്നതും. ഞാനെല്ലായ്‌പ്പോഴും എന്റെ സ്വപ്നങ്ങൾ പുസ്തകത്തിലും കണ്ണെത്തുന്നിടത്തുമെല്ലാം എഴുതിവയ്ക്കും. അതുകൊണ്ട് എപ്പോഴും നമ്മളത് ആലോചിക്കും, മോട്ടിവേറ്റ് ആയിരിക്കും," എന്നായിരുന്നു അമൃതയുടെ മറുപടി.

Advertisment

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാണ് അമൃത. അടുത്തിടെ ഒരു ജ്വല്ലറിയുടെ മോഡലായി എത്തിയ അമൃതയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും ഏറെ ജനപ്രീതി നേടിയ ഒന്നാണ്. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. 'ബിഗ് ബോസ്' മലയാളം സീസൺ രണ്ടിലും ഇരുവരും മത്സരാർത്ഥികളായി എത്തിയിരുന്നു. അമൃത മാത്രമല്ല, അനിയത്തി അഭിരാമിയും മോഡലിംഗ് രംഗത്ത് സജീവമാണ്. യൂട്യൂബ് ചാനലുമായി ലോക്ക്ഡൗൺ കാലത്തും സജീവമാണ് ഇരുവരും.

Read more: അശ്ലീല കമന്റിട്ടയാൾക്ക് സോഷ്യൽ മീഡിയ വഴി ചുട്ട മറുപടി നൽകി അമൃത സുരേഷ്

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: