അശ്ലീല കമന്റിട്ടയാൾക്ക് സോഷ്യൽ മീഡിയ വഴി ചുട്ട മറുപടി നൽകി അമൃത സുരേഷ്

ഈ ജെന്റിൽമാന്റെ ചോദ്യത്തിന് ആരെങ്കിലും മറുപടി കൊടുക്കാമോ എന്നു പറഞ്ഞാണ് അമൃത പോസ്റ്റിട്ടത്

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ ചുട്ട മറുപടി നൽകിയിരിക്കുകയാണ് പിന്നണി ഗായിക അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയാവുന്നത്. സോഷ്യൽ മീഡിയയിലും സജീവയാണ്.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിൽ അമൃത ഫോർവേഡ് മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഈ ചിത്രത്തിന് ഒരാൾ അശ്ലീല കമന്രിട്ടു. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്താണ് അമൃത മറുപടി നൽകിയത്.

ഇൻസ്റ്റഗ്രാമിൽ എനിക്ക് കിട്ടിയ മെസേജിന്റെ സ്ക്രീൻ ഷോട്ടാണിതെന്നും ഈ ജെന്റിൽമാന്റെ ചോദ്യത്തിന് ആരെങ്കിലും മറുപടി കൊടുക്കാമോ എന്നു പറഞ്ഞാണ് അമൃത പോസ്റ്റിട്ടത്. അമൃതയുടെ ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് കിട്ടുന്നത്.

ഇത്തരത്തിൽ തന്നോട് അസഭ്യം പറഞ്ഞയാള്‍ക്ക് ബാലതാരമായ നന്ദന വര്‍മ്മ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഗപ്പി, അയാളും ഞാനും തമ്മില്‍, മിലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ഒരാള്‍ അസഭ്യം നിറഞ്ഞ കമന്റുമായെത്തിയത്. ‘ചേട്ടന്റെ അമ്മയെ പോയി വിളിക്കൂ,’ എന്നായിരുന്നു തന്നെ അസഭ്യം പറഞ്ഞയാള്‍ക്ക് നന്ദന നല്‍കിയ മറുപടി.

അശ്ലീല കമന്റിട്ടയാള്‍ക്ക് വായടപ്പിച്ച് നന്ദനയുടെ മറുപടി; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

Web Title: Amrutha suresh give reply to a person who comment his photo

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com