scorecardresearch

'അമ്മ'യുടെ ആസ്ഥാനമന്ദിരം കലൂരിൽ; ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവ്വഹിക്കും

എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്

എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്

author-image
Entertainment Desk
New Update
mammootty, mohanlal, amma new office

മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന്. മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടനം. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് ഈ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറുപേർക്കാണ് പ്രവേശനം അനുവദിക്കുക.

Advertisment

2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നിർമ്മാണജോലികൾ വൈകുകയായിരുന്നു. അമ്മ രൂപീകരിച്ച് 26 വർഷങ്ങൾ പിന്നിടുമ്പോഴാണ് സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുന്നത്. 1994 മേയ് 31ന് തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന പേരിൽ ഈ കൂട്ടായ്മ ആരംഭിക്കുന്നത്.

Read more: വേർപാടിന്റെ 11 വർഷങ്ങൾ; കൊച്ചിൻ ഹനീഫയെ ഓർത്ത് മമ്മൂട്ടി

Mohanlal Amma Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: