scorecardresearch

'അമ്മ'യ്‌ക്ക് നടൻ സൂര്യയുടെ വക പത്തു ലക്ഷം

തിരുവനന്തപുരത്തെത്തിയ കാർത്തിയാണ് ചെക്ക്, അമ്മ പ്രസിഡന്റ് മോഹൻലാലിന് കൈമാറിയത്

തിരുവനന്തപുരത്തെത്തിയ കാർത്തിയാണ് ചെക്ക്, അമ്മ പ്രസിഡന്റ് മോഹൻലാലിന് കൈമാറിയത്

author-image
WebDesk
New Update
Actor Suriya Donates 10 lakhs to malayalam actors guild AMMA

Actor Suriya Donates 10 lakhs to malayalam actors guild AMMA

മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയിലേക്ക് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പത്തു ലക്ഷം രൂപ സംഭാവന നല്‍കി. സംഘടനയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തി ഇന്നലെ തിരുവനന്തപുരത്ത് മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പത്തു ലക്ഷത്തിന്റെ ചെക്ക് കാര്‍ത്തി മോഹന്‍ലാലിന് കൈമാറി.

Advertisment

മഹാപ്രളയത്തില്‍ ദുരന്തമനുഭവിക്കുന്ന കേരളജനതയ്ക്കായി സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന നല്‍കി. ഇന്നലെ തിരുവനന്തപുരത്തെത്തിയ കാര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് ചെക്ക് കൈമാറിയത്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രഖ്യാപിച്ച പത്തു ലക്ഷത്തില്‍ ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപയുടെ ചെക്കും കാര്‍ത്തി മുഖ്യമന്ത്രിക്ക് കൈമാറി.

Read More: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കാർത്തി കൈമാറി

publive-image

Advertisment

കൂടാതെ എഎംഎംഎ വൈസ് പ്രസിഡന്റ് മുകേഷ്, ട്രഷറര്‍ ജഗദീഷ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് സംഘടനയും വകയായി 40 ലക്ഷം രൂപയുടെ ചെക്കും കൈമാറി. നേരത്തേ പത്തു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടന നല്‍കിയത്.

കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ 25 ലക്ഷം രൂപ വീതം ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്നാണ് സംഭാവന നല്‍കിയത്.

Karthi Mohanlal Amma Suriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: