തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യയും കാര്‍ത്തിയും തങ്ങള്‍ വാഗ്‌ദാനം ചെയ്ത 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാര്‍ത്തി നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. തമിഴ് സിനിമാ താരങ്ങളുടെ സംംഘടനയായ നടികർ സംഘം പ്രഖ്യാപിച്ച 10 ലക്ഷത്തിൽ ആദ്യഘട്ടമായി 5 ലക്ഷം രൂപയുടെ ചെക്കും കാർത്തി മുഖ്യമന്ത്രിക്ക് കൈമാറി.

ദുരിതാശ്വാസ നിധിയിലേക്ക് നടി രോഹിണി രണ്ടു ലക്ഷം രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമൽഹാസനും വിജയ് ടിവിയും ചേർന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു നടനും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തുന്നത്.

Read More: ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കി ശ്രീകുമാരന്‍ തമ്പി, കേരളത്തെ കൈവിടാതെ തമിഴ് സിനിമാ ലോകവും

മമ്മൂട്ടി 15 ലക്ഷം രൂപയും ദുൽഖർ സൽമാൻ 10 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു. ടൊവിനോ തോമസ് നായകനായ മറഡോണ സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

ഒ.രാജഗോപാല്‍ എംഎല്‍എ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി അഞ്ചു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook