scorecardresearch

ഈ ചിത്രത്തിനു പിന്നിലൊരു വലിയ കഥയുണ്ട്; രേഖയ്ക്കും രാജ് കപൂറിനുമൊപ്പമുള്ള ചിത്രവുമായി ബച്ചൻ

ബച്ചനും രേഖയ്ക്കുമൊപ്പം രാജ് കപൂർ, വിനോദ് ഖന്ന, സംഗീത സംവിധായകൻ കല്യാൺ, രൺധീർ കപൂർ, മെഹമൂദ്, ഷമ്മി കപൂർ എന്നിവരെയും ചിത്രത്തിൽ കാണാം

ബച്ചനും രേഖയ്ക്കുമൊപ്പം രാജ് കപൂർ, വിനോദ് ഖന്ന, സംഗീത സംവിധായകൻ കല്യാൺ, രൺധീർ കപൂർ, മെഹമൂദ്, ഷമ്മി കപൂർ എന്നിവരെയും ചിത്രത്തിൽ കാണാം

author-image
Entertainment Desk
New Update
Amitabh Bachchan Rekha

തന്റെ ജീവിതത്തിലെയും കരിയറിലെയും അപൂർവ്വ നേട്ടങ്ങൾ, ഓർമകൾ, ചിത്രങ്ങൾ ഒക്കെ ഇടയ്ക്ക് ബ്ലോഗിലും സമൂഹമാധ്യമങ്ങളിലും പങ്കിടുന്ന താരമാണ് അമിതാഭ് ബച്ചൻ. കഴിഞ്ഞ ദിവസം ബച്ചൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിന്റേജ് ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

ചിത്രത്തിൽ നടി  രേഖ, രാജ് കപൂർ, വിനോദ് ഖന്ന, സംഗീത സംവിധായകൻ കല്യാൺ, രൺധീർ കപൂർ, മെഹമൂദ്, ഷമ്മി കപൂർ എന്നിവരുൾപ്പെടെ എഴുപതുകളിലെ വിവിധ പ്രതിഭകളെയും കാണാം. 

ഫോട്ടോയിൽ, അമിതാഭ് ബച്ചൻ മൈക്കിൽ സംസാരിക്കുന്നതും കാണാം. അക്കാലത്തെ പ്രശസ്തരായ എല്ലാ ബോളിവുഡ് താരങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന ഒരു ഇവന്റിൽ നിന്നുള്ളതാണ് ചിത്രം. ചിത്രത്തിനു പിന്നിലെ കഥ എന്താണെന്നറിയാൻ കൗതുകമുള്ള ആരാധകരോട്, "ആ വലിയ കഥ പിന്നീട് പറയാം" എന്നാണ് ബിഗ് ബി വാഗ്ദാനം ചെയ്തത്. 

 "ആഹാ... ഈ ഫോട്ടോയ്ക്ക് പിന്നിൽ ഒരു വലിയ കഥയുണ്ട്..... എന്നെങ്കിലും അത് വിവരിക്കും."

Advertisment

Amitabh Bachchan Rekha

ഇപ്പോൾ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചൻ. മകൻ അഭിഷേക് ബച്ചനൊപ്പമാണ് ബച്ചൻ അയോധ്യയിലെത്തിയത്. ആലിയ ഭട്ട്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, കങ്കണ റണാവത്ത്, അനുപം ഖേർ, രജനികാന്ത്, രാം ചരൺ, രോഹിത് ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. 

ടൈഗർ ഷ്രോഫ്, കൃതി സനോൻ എന്നിവർക്കൊപ്പം ഗണപത് എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് അമിതാഭ് അടുത്തിടെ അഭിനയിച്ചത്. ദീപിക പദുക്കോണും പ്രഭാസും ഒന്നിച്ചഭിനയിക്കുന്ന കൽക്കി 2898 എഡി എന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റ്. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More:

Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: