/indian-express-malayalam/media/media_files/uploads/2021/11/Amitabh-Bachchan.jpg)
ബോളിവുഡ് താരങ്ങളെല്ലാം ദീപാവലി ആഘോഷമായി കൊണ്ടാടിയപ്പോൾ അമിതാഭ് ബച്ചന്റെ ജൽസയിലെ ഈ വർഷത്തെ ദീപാവലി ആഘോഷം പൊതുവെ ശാന്തമായിരുന്നു. ഭാര്യ ജയ ബച്ചൻ, മരുമകൾ ഐശ്വര്യറായി, മകൻ അഭിഷേക്, മകൾ ശ്വേത, പേരക്കുട്ടികളായ ആരാധ്യ, അഗസ്ത്യ എന്നിവർക്കൊപ്പം ദീപാവലി പൂജയ്ക്കായി പഴയ വീടായ പ്രതീക്ഷ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കുടുംബാംഗങ്ങളെല്ലാം വെള്ളയുടെ ഷെയ്ഡിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. അഭിഷേകും അഗസ്ത്യയും സിൽവർ കരയോട് കൂടിയ വൈറ്റ് കുർത്ത ധരിച്ചപ്പോൾ ഐശ്വര്യ വൈറ്റ്- സിൽവർ കോമ്പിനേഷനിലുള്ള ചുരിദാറാണ് ധരിച്ചത്. അമ്മയുടെ വേഷത്തോട് സാമ്യമുള്ള വസ്ത്രങ്ങളാണ് ആരാധ്യയും ധരിച്ചത്.
എല്ലാവർഷവും താരങ്ങൾക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി ബിഗ് ബിയുടെ വീടായ ജൽസയിൽ ദീപാവലി പാർട്ടികൾ സംഘടിപ്പിക്കപ്പെടാറുണ്ട്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ജൽസയിലെ ദീപാവലി പാർട്ടികൾ ബോളിവുഡ് താരങ്ങൾക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ട ആ ആഘോഷരാവുകളെ കുറിച്ച് ബച്ചനെഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"ഭൂതകാലത്തിന്റെ ആഹ്ലാദവും രസമേളവും ഉല്ലാസവും .. ദീപാവലിയുടെ ആഘോഷം .. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ജൽസയിലെത്തുന്ന പ്രകാശത്തിന്റെയും തെളിച്ചത്തിന്റെയും രാത്രി…. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും വെളിച്ചം."
നിശബ്ദമായ ആഘോഷങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് താരം കൂട്ടിച്ചേർത്തു, “ദീപാവലി രാത്രി കാതടപ്പിക്കുന്ന നിശബ്ദതയായിരുന്നു. പടക്കം പൊട്ടിക്കുന്നതിന്റെയോ ആഘോഷാരാവങ്ങളോ തീരെ കേട്ടതേയില്ല, ഒരുപക്ഷേ ഗവൺമെന്റ് അതിനെതിരെ വിധിയെഴുതിയേക്കാം. ഒരു ഭയാനകമായ നിശബ്ദത… മുറി നിറയെ കുടുംബവും ഓരോരുത്തരും അവരവരുടെ മൊബൈലുകളുടെ ലോകത്ത്… ഇതാണ് ദ്രുതഗതിയിലുള്ള ആശയവിനിമയം നമ്മോട് ചെയ്തത്…," ബച്ചൻ കുറിക്കുന്നു.
T 4085 - दीपावली की अनेक अनेक शुभकामनाएँ ????
— Amitabh Bachchan (@SrBachchan) November 4, 2021
मंगलम मंगलम मंगलम ???
to the several that have sent wishes on this auspicious day, my gratitude and grace .. it shall be impossible to respond individually to all, so kindly take this as my thankful response .. ??? pic.twitter.com/P3GPOSP8AS
"ഈ ശുഭദിനത്തിൽ ആശംസകൾ അയച്ച നിരവധി പേർക്ക്, എന്റെ നന്ദിയും കൃപയും. എല്ലാവരോടും വ്യക്തിപരമായി പ്രതികരിക്കുന്നത് അസാധ്യമാണ്, അതിനാൽ ദയവായി ഇത് എന്റെ നന്ദിപ്രകടനമായി എടുക്കുക."
Read more: കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ച് സായ് പല്ലവി; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us