ദീപാവലി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് പല താരങ്ങളും. മലയാളികളുടെ ഇഷ്ട നായിക സായ് പല്ലവിയും ഇക്കൂട്ടത്തിലുണ്ട്. കുടുംബത്തിനൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങളാണ് സായ് പല്ലവി ഷെയർ ചെയ്തിരിക്കുന്നത്.
പട്ടുസാരിയായിരുന്നു സായ് പല്ലവിയുടെ വേഷം. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളും തന്റെ വളർത്തു നായയെ ലാളിക്കുന്ന ചിത്രങ്ങളും സായ് പല്ലവി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം എല്ലാവർക്കും ദീപാവലി ആശംസകളും നേർന്നിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്.
‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
Read More: പ്രിയപ്പെട്ടവർക്കൊപ്പം ദീപാവലി ആഘോഷിച്ച് താരങ്ങൾ; ചിത്രങ്ങൾ