/indian-express-malayalam/media/media_files/uploads/2021/01/amitabh-bachchan-abhishek-aishwarya-rai.jpg)
കൊറോണയും ലോക്ക്ഡൗണും ജനജീവിതം ദുസ്സഹമാക്കിയ 2020 കടന്നുപോയ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യർ. പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കുകയാണ് ലോകം. താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പുതുവർഷ ആശംസകളും ആഘോഷചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിട്ടുണ്ട്. ബോളിവുഡിലെ താരകുടുംബമായ ബച്ചൻ ഫാമിലിയുടെ ന്യൂ ഇയർ ആഘോഷചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യറായ് ആണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.
2020 ബച്ചൻ കുടുംബത്തെ സംബന്ധിച്ചും പരീക്ഷണങ്ങളുടേതായിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക്, ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവരെല്ലാം കോവിഡ് പോസിറ്റീവ് ആവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
കൊച്ചുമകൾ ആരാധ്യയ്ക്ക് ഒപ്പം ഒരു പാട്ട് റെക്കോർഡ് ചെയ്ത സന്തോഷവും അടുത്തിടെ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒമ്പതുവയസ്സുകാരി ആരാധ്യയ്ക്ക് ഒപ്പം പാട്ടു പാടുന്നതിന്റെ ചിത്രങ്ങളാണ് ബിഗ് ബി ഷെയർ ചെയ്തത്.
T 3768 - ... tomorrow dawns .. and the celebrations begin .. but for what .. its just another day another year .. big deal !
Better off making music with the family .. pic.twitter.com/6Tt9uVufbp
— Amitabh Bachchan (@SrBachchan) December 30, 2020
വീട്ടിലെ റെക്കോർഡിംഗ് റൂമിൽ ഇരുന്നാണ് ഇരുവരും പാട്ട് റെക്കോർഡ് ചെയ്തിരിക്കുന്നത്. “കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ വന്ന് സംഗീതം ചെയ്യുമ്പോൾ,” എന്നാണ് ചിത്രം പങ്കുവച്ച് ബച്ചൻ കുറിക്കുന്നത്.
ടീൻ, കഹാനി, പാ, ബാഗ്ബാൻ എന്നീ ബോളിവുഡ് ചിത്രങ്ങൾക്കായി മുൻപും അമിതാഭ് ബച്ചൻ പാടിയിട്ടുണ്ട്. ഇപ്പോൾ കുടുംബത്തിലെ കുട്ടിത്താരത്തിനൊപ്പം ബിഗ് ബി പാടുമ്പോൾ ആവേശത്തോടെയാണ് ആരാധകർ ആ പാട്ടിനായി കാത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.