scorecardresearch

അപ്പൂപ്പന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധ്യ

ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം അമിതാഭ് ബച്ചന്റെ 78-ാം ജന്മദിനമാണ് ഇന്ന്

amitabh bachchan, amitabh bachchan birthday, amitabh bachchan fans wishes, amitabh bachchan age, amitabh bachchan blog, amitabh birthday, bachchan, big b, aishwarya wishes amitabh bachchan, aishwarya rai bachchan, kaun banega crorepati, amitabh bachchan news

ഇന്ത്യൻ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചന്റെ ജന്മദിനമാണ് ഇന്ന്. സിനിമാപ്രവർത്തകരും പ്രേക്ഷകരുമെല്ലാം ഇതിഹാസ താരത്തിനു ജന്മദിനാശംസകൾ നേരുകയാണ്. മുത്തച്ഛന് ആശംസകൾ നേരുകയാണ് കൊച്ചുമകൾ ആരാധ്യയും.

മകൻ അഭിഷേകും ബച്ചന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. അമിതാഭ് ബച്ചന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് അഭിഷേക് പങ്കുവച്ചത്.

ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത പ്രതിഭയാണ് അമിതാഭ് ബച്ചൻ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. 1969 ൽ ഇതുപോലൊരു ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനായി അമിതാഭ് ബച്ചൻ കരാറേർപ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചൻ നടന്നു കയറിയത് ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.

സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ പിന്നീട് ‘ഷോലെ’, ‘ദീവർ’, ‘സൻജീർ’, ‘കൂലി’, ‘സിൽസില’, ‘അഭിമാൻ’, ‘ഡോൺ’, ‘അമർ അക്ബർ ആന്റോണി’​എന്നു തുടങ്ങി നൂറുകണക്കിന് ഐക്കോണിക് ചിത്രങ്ങളുടെ ഭാഗമായി. രണ്ടാം വരവിലും ‘ബ്ലാക്ക്’, ‘മൊഹബത്തീൻ’, ‘പാ’, ‘പികു’, ‘ബാഗ്ബാൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ജൈത്രയാത്ര ആവർത്തിക്കുകയായിരുന്നു.78-ാം വയസ്സിലും പകരക്കാരില്ലാത്ത ഊർജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചൻ.

Read more: വർഷങ്ങൾ പോയതറിയാതെ; സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി അമിതാഭ് ബച്ചൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aishwarya aaradhya wish amitabh on birthday