/indian-express-malayalam/media/media_files/uploads/2019/12/Amala-Paul.jpg)
അമല പോളിന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയാണ് കുട്ടി. ഈ പൂച്ചക്കുട്ടിയുടെ പേര് കുട്ടപ്പ എന്നാണ്. കുട്ടു എന്ന് ചുരുക്കി വിളിക്കും. ഒരു കുഞ്ഞിനെ എന്ന പോലെയാണ് അമല തന്റെ കുട്ടുവിനെ സ്നേഹിക്കുന്നത്. കുട്ടുവിനോടൊപ്പമുള്ള രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമലയിപ്പോൾ.
Read More: ബാലിയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ
എന്തിനാണ് കുട്ടു തന്റെ അടുത്തേക്ക് വന്നതെന്നും കുട്ടു തന്നെ സ്നേഹിക്കുന്നില്ലേ എന്നുമൊക്കെ അമല ചോദിക്കുന്നുണ്ട്. കുട്ടുവിനെ സ്നേഹിക്കുമെന്നും സംരക്ഷിക്കുമെന്നും വിശക്കുമ്പോൾ ഭക്ഷണം തരുമെന്നുമെല്ലാം അമല തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
View this post on InstagramHey lil one ...it's okay... Let go in peace.. . . . Meet my Kuttu aka Kuttappa
A post shared by Amala Paul (@amalapaul) on
എന്റെ കുട്ടു എന്ന കുട്ടപ്പയെ പരിചയപ്പെടു എന്നു പറഞ്ഞുകൊണ്ടാണ് അമല വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടുവാകട്ടെ അമ്മയോടു ചേർന്നിരിക്കുന്ന ഒരു കുഞ്ഞിനെ എന്ന വണ്ണം അമലയോട് ചേർന്നിരിക്കുന്നുമുണ്ട്.
‘ആടൈ’ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ റിലീസിനായുള്ള​ തയ്യാറെടുപ്പിലാണ് അമല പോൾ. നെറ്റ് ഫ്ളിക്സിൽ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്കിൽ മറ്റൊരു ബോൾഡ് കഥാപാത്രമായെത്തുകയാണ് അമല. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജഗപതി ബാബുവും ഈ സെഗ്മെന്റിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിർമ്മിക്കുന്നത്.
അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരായിരുന്നു ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകർ. കൂട്ടത്തിൽ കരൺ ജോഹർ സംവിധാനം ചെയ്ത സെഗ്മെന്റിൽ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരൺ ജോഹർ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.