/indian-express-malayalam/media/media_files/uploads/2022/12/Teacher-ott.png)
Teacher OTT: കരുത്തുറ്റ സ്ത്രീവേഷങ്ങൾ ഒട്ടനവധി തവണ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അമല പോൾ. ഒരിടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ടീച്ചർ' എന്ന ചിത്രവും വളരെ ഗൗരവമുള്ളൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. റിവഞ്ച് ത്രില്ലർ എന്ന ഴോണറിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'ടീച്ചർ'. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഡിസംബർ 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് 'ടീച്ചർ' സ്ട്രീം ചെയ്യുക.
അതിരനും മാൽഗുഡി ഡേയ്സിനും ശേഷം വിവേക് ഒരുക്കിയ ചിത്രമാണിത്. പിവി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.
സാങ്കേതികവശങ്ങളിലും മികവു പുലർത്തുന്ന ചിത്രമാണ് 'ടീച്ചർ'. അനു മൂത്തേടത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മനോജ് എഡിറ്റിംഗും ഡോൺ വിൻസെന്റ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വരുൺ ത്രിപുരനേനി, അഭിഷേക് റാമിഷെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.