scorecardresearch

പ്രകാശം പരത്തുന്ന പ്രൊഡ്യൂസര്‍: നസ്രിയയെക്കുറിച്ച് ടീം 'വരത്തന്‍'

ഈ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് നസ്രിയ എന്ന് പലപ്പോഴും ഓര്‍മ്മപ്പെടുത്തേണ്ടി വന്നിട്ടുണ്ട്, അത്രയ്ക്ക് ചില്‍ഡ്‌ ഔട്ട്‌ ആയിരുന്നു നസ്രിയ എന്ന് 'വരത്തന്‍' നായിക ഐശ്വര്യ ലക്ഷ്മി

ഈ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് നസ്രിയ എന്ന് പലപ്പോഴും ഓര്‍മ്മപ്പെടുത്തേണ്ടി വന്നിട്ടുണ്ട്, അത്രയ്ക്ക് ചില്‍ഡ്‌ ഔട്ട്‌ ആയിരുന്നു നസ്രിയ എന്ന് 'വരത്തന്‍' നായിക ഐശ്വര്യ ലക്ഷ്മി

author-image
WebDesk
New Update
Team Varathan on producer Nazriya Nazim Fahad Faasil

Team Varathan on producer Nazriya Nazim Fahad Faasil

അഭിനേതാവും നടന്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നിര്‍മ്മാണ രംഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രമാണ് 'വരത്തന്‍'. ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ നായികാ നായകന്മാരാക്കി ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.

Advertisment

ഇന്ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ വേലകളിലെല്ലാം സിനിമയെക്കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ നിര്‍മ്മാതാവായ നസ്രിയയെക്കുറിച്ചും വാചാലരാവുന്നുണ്ട് അണിയറ പ്രവര്‍ത്തകര്‍.   'ലിറ്റില്‍ മിസ്സ്‌ സണ്‍ഷൈന്‍' എന്ന തലക്കെട്ടില്‍ 'വരത്ത'ന് നസ്രിയ ആദ്യ ക്ലാപ്പ് അടിക്കുന്ന ചിത്രം സംവിധായകന്‍ അമല്‍ നീരദ് പങ്കുവച്ചപ്പോള്‍, നസ്രിയയോടൊത്ത് ലൊക്കേഷനില്‍ കഴിഞ്ഞ രസകരമായ ദിവസങ്ങളെ ഓര്‍ത്തെടുത്തു നായിക ഐശ്വര്യ ലക്ഷ്മി.

Read More: നസ്രിയ നിര്‍മ്മാതാവാകുന്നു, നായകന്‍ ഫഹദ്, സംവിധാനം അമല്‍ നീരദ്

"ഈ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് നസ്രിയ എന്ന് പലപ്പോഴും ഓര്‍മ്മപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എപ്പോഴൊക്കെ പുറത്തു പോയി അടിച്ചു പൊളിക്കണം എന്ന് തോന്നിയോ അപ്പോഴെല്ലാം നസ്രിയ തന്നെ മുന്‍കൈയ്യെടുത്ത്‌ ഷൂട്ടിങ് ലൊക്കേഷനടുത്തുള്ള പാലാ ടൗണിലേക്ക് ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ കൂട്ടിക്കൊണ്ടു പോകും. നസ്രിയയുടെ വളര്‍ത്തു നായ ഓറിയോയും കൂടെയുണ്ടായിരുന്നു എപ്പോഴും", ഐശ്വര്യ ലക്ഷ്മി പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലൊക്കേഷനിലെ തണുപ്പും സിനിമയുടെ സീരിയസ് സ്വഭാവവും കൂടി ചേര്‍ന്ന അന്തരീക്ഷത്തില്‍ നസ്രിയ കൊണ്ട് വന്ന സന്തോഷം ചെറുതായിരുന്നില്ല എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Advertisment

Team Varathan on producer Nazriya Nazim Fahad Faasil 1

'ഇയോബിന്റെ പുസ്തകത്തി'ലൂടെ പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം സമ്മാനിച്ച ഫഹദും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം 'വരത്തനാ'യി കാത്തിരിക്കുന്നത്.  ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തിട്ടുണ്ട്.   ആദ്യമായാണ്‌ നസ്രിയ നിര്‍മ്മാതാവിന്‍റെ വേഷമണിയുന്നത്‌. അമല്‍ നീരദുമായി നിര്‍മ്മാണത്തിലും സഹകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ലിറ്റില്‍ സ്വയംപ് ആണ് ക്യാമറാമാന്‍.   ദു​ബായി​യും വാ​ഗ​മ​ണും ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

Amal Neerad Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: