/indian-express-malayalam/media/media_files/uploads/2023/01/Alphonse-Kamal-haasan.png)
ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഗോൾഡ്'.പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിനെ തകർക്കാനായി പല ഭാഗങ്ങിൽ നിന്നും മനപൂർവമായ ശ്രമങ്ങൾ നടക്കുന്നു എന്ന് അൽഫോൺസ് ആരോപിച്ചിരുന്നു. നീണ്ട കാലത്തിനു ശേഷം പുറത്തിറങ്ങിയ അൽഫോൺസ് ചിത്രത്തിനു പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താനായോ എന്നത് സംശയം ഉണ്ടാക്കുന്ന ചോദ്യമാണ്.
ഏതൊരും ഫിലിം മെയ്ക്കറിന്റെയും ആഗ്രഹമാണ് കമൽഹാസനെ പോലുള്ള പ്രതിഭകളെ നേരിട്ട് കാണുകയെന്നത്. കമലഹാസനെ ആദ്യമായി കണ്ടതിന്റെ ആഹ്ളാദം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അൽഫോൺസ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അൽഫോൺസ് കമലഹാസനൊപ്പമുള്ള ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്.
"സിനിമയുടെ എവറസ്റ്റ് ഉലകനായകൻ കമലഹാസനെ ഇന്ന് ജീവിതത്തിൽ ആദ്യമായി കണ്ടു.കാലിൽ വീണ് അനുഗ്രഹം വാങ്ങി. 5-6 സിനിമകളുടെ പ്രമേയം അദ്ദേഹം എന്നോട് പറഞ്ഞു. 10 മിനിറ്റു കൊണ്ട് ഞാൻ അതെല്ലാം കുറിച്ചെടുത്തു. മാസ്റ്ററെന്ന നിലയിൽ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചു, പക്ഷെ എന്നിലെ ശിഷ്യനെ അദ്ദേഹം പറയുന്നതെന്തെങ്കിലും കുറിച്ചെടുക്കാൻ മറന്നു പോകുമോ എന്ന ഭയമായിരുന്നു. എനിക്ക് ഇങ്ങനെയൊരു അവസരം തന്ന എല്ലാവർക്കും നന്ദി" അൽഫോൺസ് കുറിച്ചു.
അടുത്ത ചിത്രം ഉലകനായകനൊപ്പമാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു, ഈ കോമ്പിനേഷൻ പൊളിക്കും തുടങ്ങിയ കമന്റും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us