scorecardresearch

ആട്ടവും പാട്ടുമായി അൽഫോൺസ്; ഞങ്ങളുടെ പുത്രേട്ടനിത് എന്തുപ്പറ്റിയെന്ന് ആരാധകർ

കമലഹാസനെ കണ്ടപ്പോൾ കിട്ടിയ ഊർജത്തിൽ താൻ സജീവമായി നിൽക്കാൻ തീരുമാനിച്ചെന്ന് അൽഫോൺസ് പുത്രൻ

കമലഹാസനെ കണ്ടപ്പോൾ കിട്ടിയ ഊർജത്തിൽ താൻ സജീവമായി നിൽക്കാൻ തീരുമാനിച്ചെന്ന് അൽഫോൺസ് പുത്രൻ

author-image
Entertainment Desk
New Update
Alphonse Puthren, Reels, Video

വ്യത്യസ്‌തമായ സിനിമാനുഭവം സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടിയ അൽഫോൺസിന്റെ അവസാന സംവിധാന ചിത്രം ഗോൾഡാണ്. പൃഥ്വിരാജ്, നയൻതാരം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററിൽ കാണികളെ നേടാൻ കുറച്ചധികം കഷ്ടപ്പെട്ടു. തന്റെ ചിത്രത്തിനെ നെഗറ്റീവ് റിവ്യൂകളിലൂടെ തകർക്കാൻ നോക്കുകയാണെന്ന ആരോപണവുമായി അൽഫോൺസും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ അത്രയങ്ങ് സജീവമല്ലായിരുന്നു അൽഫോൺസ് പുത്രൻ. ഗോൾഡിന്റെ പ്രമോഷനായി പോലും അൽഫോൺസ് പ്രേക്ഷകർക്ക് മുൻപിലെത്തിയില്ല. ചില ശാരീരിക പ്രശ്നങ്ങൾ കൊണ്ടാണ് എത്താതിരുന്നതെന്ന് താരം പിന്നീട് പറഞ്ഞിരുന്നു.

Advertisment

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തകർത്താടുകയാണ് അൽഫോൺസ് പുത്രൻ. ആട്ടവും പാട്ടുമൊക്കെയായി താരം സജീവമായി നിൽക്കുകയാണ്. എന്നാൽ അൽഫോൺസിന്റെ പെട്ടെന്നുള്ള ഈ മാറ്റം ആരാധകരെ അതിശയപ്പെടുത്തി. ഞങ്ങളുടെ പുത്രേട്ടനിത് എന്തുപ്പറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്.എന്തുപ്പറ്റി ആവോ?,ഫിൽറ്ററെല്ലാം പൊളിയാണല്ലോ, പാട്ട് ചിത്രത്തിന്റെ ഇൻഡ്രോ ആണോ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോകൾക്ക് താഴെ നിറയുന്നത്.

റീൽ വീഡിയോകൾക്കൊപ്പം അൽഫോൺസ് ആദ്യകാലങ്ങളിൽ ചെയ്‌ത ഷോട്ട്ഫിലിമുകളുടെ അണിയറ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്.

Advertisment

ആരാധകരുടെ ചോദ്യത്തിന് അൽഫോൺസ് മറുപടിയും നൽകിയിട്ടുണ്ട്. "കമൽ ഹാസൻ സാറിനെ കണ്ടപ്പോൾ എനിക്ക് ഒരു പ്രത്യേക ഊർജം ലഭിച്ചു. കുറച്ചധികം സജീവമാകാൻ ഞാൻ തീരുമാനിച്ചു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങളെ കൂടി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു അല്ലാതെ എന്റെ നട്ടൊന്നും ലൂസായിട്ടില്ല" അൽഫോൺസ് ഒരു ആരാധകന്റെ കമന്റിനു താഴെ കുറിച്ചു.

publive-image

കമലഹാസനെ ആദ്യമായി കണ്ടതിന്റെ ആഹ്ളാദം അൽഫോൺസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു."സിനിമയുടെ എവറസ്റ്റ് ഉലകനായകൻ കമലഹാസനെ ഇന്ന് ജീവിതത്തിൽ ആദ്യമായി കണ്ടു.കാലിൽ വീണ് അനുഗ്രഹം വാങ്ങി. 5-6 സിനിമകളുടെ പ്രമേയം അദ്ദേഹം എന്നോട് പറഞ്ഞു. 10 മിനിറ്റു കൊണ്ട് ഞാൻ അതെല്ലാം കുറിച്ചെടുത്തു. മാസ്റ്ററെന്ന നിലയിൽ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചു, പക്ഷെ എന്നിലെ ശിഷ്യന് അദ്ദേഹം പറയുന്നതെന്തെങ്കിലും കുറിച്ചെടുക്കാൻ മറന്നു പോകുമോ എന്ന ഭയമായിരുന്നു. എനിക്ക് ഇങ്ങനെയൊരു അവസരം തന്ന എല്ലാവർക്കും നന്ദി" എന്നാണ് ചിത്രത്തിനൊപ്പം അൽഫോൺസ് കുറിച്ചത്.

Alphonse Puthren

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: