/indian-express-malayalam/media/media_files/uploads/2020/05/alia-bhatt-1.jpg)
ആലിയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരെ ആകർഷിക്കാൻ ഒന്നിലധികം കാരണങ്ങളുണ്ട്. ആദ്യത്തേത് താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ തന്നെയാണ്. രണ്ടാമത്തേത് ആലിയയുടെ ഫോളോവേഴ്സിൽ അൽപ്പം ജിജ്ഞാസ ഉണർത്തുന്നുണ്ട്.
Read More: അന്ന് ആ എട്ടുവയസുകാരി പറഞ്ഞു, എനിക്ക് നടിയാവണം; ഇന്നവൾ ബോളിവുഡിലെ മിന്നുംതാരം
ഞായറാഴ്ചയാണ് ആലിയ പുതിയ ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിനൊപ്പം താരം കുറിച്ചത് ഈ അവസരത്തിലേക്ക് ഉയർന്ന തന്റെ ബഹുമുഖ പ്രതിഭയായ പ്രിയപ്പെട്ടയാളുടെ സഹായത്തോടെയാണ് മുടി മുറിച്ചത് എന്നാണ്. ആ പ്രിയപ്പെട്ടയാൾ രൺബീർ ആണോ എന്നതാണ് ആരാധകരെ അലട്ടുന്ന സംശയം.
View this post on InstagramA post shared by Alia Bhatt (@aliaabhatt) on
ആളാരാണെന്ന് ആലിയ പറഞ്ഞില്ലെങ്കിലും ആരാധകർ ചോദിച്ചു തുടങ്ങി. ആ ബഹുമുഖ പ്രതിഭ ആരാണെന്ന് തങ്ങൾക്കറിയണമെന്നും, അത് രൺബീറാണോ എന്നുമെല്ലാം പോസ്റ്റിന് താഴെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ലോക്ക്ഡൗണില്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം കഴിയുന്ന ആലിയ, രണ്‍ബീറിന്‍റെ പിതാവ് ഋഷി കപൂറിന്‍റെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. രണ്‍ബീറിന്‍റെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ആലിയയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us