/indian-express-malayalam/media/media_files/uploads/2019/08/akshay-kumar-1.jpg)
എഴുത്തുകാരിയും നടിയുമായ ട്വിങ്കിൾ ഖന്ന തന്റെ സ്കൂൾ കാലത്തെ ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. ചിത്രം പങ്കുവച്ചതിനൊപ്പം ഭർത്താവ് അക്ഷയ് കുമാറിനെ ചലഞ്ച് ചെയ്യുകയും ചെയ്തു. ഭാര്യയുടെ ചലഞ്ച് ഏറ്റെടുത്ത അക്ഷയ് കുമാർ ഒട്ടും വൈകാതെ തന്നെ തന്റെ സ്കൂൾ കാലത്തെ ചിത്രം പങ്കുവച്ചു.
സൈക്കിളിൽ ഇരിക്കുന്ന ചിത്രമാണ് അക്ഷയ് ഷെയർ ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടാൽ അക്ഷയ് കുമാറാണെന്ന് ആർക്കും തന്നെ മനസിലാകില്ല. വളരുന്ന കുട്ടികളുടെ ആരോഗ്യത്തെയും അവർക്ക് പോഷകാഹാരം നൽകേണ്ടതിനെയും കുറിച്ചാണ് അക്ഷയ് കുമാർ പറഞ്ഞത്. ഫോട്ടോ ഷെയർ ചെയ്തതിനൊപ്പം തന്റെ പുതിയ സിനിമയായ മിഷൻ മംഗളിലെ നായികമാരായ വിദ്യ ബാലൻ, തപ്‌സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനൻ, ക്രിതി കുൽഹരി എന്നിവരെ ചലഞ്ച് ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസം എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും അതെന്നെ സ്വയംപര്യാപ്തയാകാൻ സഹായിച്ചുവെന്നുമായിരുന്നു ട്വിങ്കിൾ ഖന്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതിയത്. ഓരോ പെൺകുട്ടിക്കും അവരുടെ അവകാശം ലഭിക്കുന്നതിനായി പരിശ്രമിക്കാമെന്നും ട്വിങ്കിൾ പറഞ്ഞിരുന്നു. ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം ഭർത്താവ് അക്ഷയ് കുമാറിനെയും സോനം കപൂറിനെയും താഹിറ കശ്യപിനെയും ട്വിങ്കിൽ ചലഞ്ച് ചെയ്തിരുന്നു.
തന്റെ പുതിയ സിനിമയായ മിഷൻ മംഗളിന്റെ വിജയാഘോഷത്തിലാണ് അക്ഷയ് കുമാർ. ചിത്രം 100 കോടി ക്ലബ്ബിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷൻ മംഗളിന്റെ കഥ പറയുന്ന സിനിമയാണ് ‘മിഷൻ മംഗൾ’. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരാണ് മറ്റു താരങ്ങൾ.
Read Here: Mission Mangal full movie leaked online by Tamilrockers: മിഷൻ മംഗളും റാഞ്ചി തമിൾ റോക്കേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.