scorecardresearch
Latest News

Mission Mangal full movie leaked online by Tamilrockers: ‘മിഷൻ മംഗളും’ റാഞ്ചി തമിൾ റോക്കേഴ്സ്

Tamilrockers leaks Mission Mangal movie online: വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ വ്യാജപ്രിന്റുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്

mission mangal, tamilrockers, മിഷൻ മംഗൾ, tamilrockers 2019, തമിൾറോക്കേഴ്സ്, mission mangal movie leak, tamilrockers website, mission mangal movie download, mission mangal full movie online, mission mangal movie download online, mission mangal full movie downlond, tamilrockers.com, mission mangal movie leak, mission mangal movie download tamilrockers, mission mangal movie download

Mission Mangal full movie leaked online by Tamilrockers: അക്ഷയ് കുമാർ, വിദ്യാ ബാലൻ, താപ്സി പാന്നു, സോനാക്ഷി സിൻഹ, നിത്യ മേനൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘മിഷൻ മംഗൾ’ റാഞ്ചി തമിൾ റോക്കേഴ്സ്. ചിത്രത്തിന്റെ പൈറസി വീഡിയോ തമിൾ റോക്കേഴ്‌സിന്റെ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്. വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ വ്യാജപ്രിന്റുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

തമിൾ റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകൾ മദ്രാസ് ഹൈക്കോടതി ബാൻ ചെയ്തിരുന്നു സിനിമാ മേഖലയ്ക്ക് വീണ്ടും വെല്ലുവിളിയാവുകയാണ് തമിൾ റോക്കേഴ്സ്. ‘സേക്രഡ് ഗെയിംസ് സീസൺ’ 2 വിന്റെ മുഴുവൻ എപ്പിസോഡുകളും, തമിഴ് സിനിമയായ ‘കോമാളി’യും, തെലുങ്ക് സിനിമയായ ‘രണരംഗ’വും തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു. വ്യാഴാഴ്ചയാണ് സേക്രഡ് ഗെയിംസ് സീസൺ 2 വിന്റെ മുഴുവൻ എപ്പിസോഡുകളും തമിഴ് റോക്കേഴ്സിലെത്തിയത്. ഓഗസ്റ്റ് 15 നാണ് സീസൺ 2 വിലെ എട്ടാമത്തെ എപ്പിസോഡ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ മുഴുവൻ എപ്പിസോഡുകളും തമിഴ് റോക്കേഴ്സിലുമെത്തി.

പൈറസി ലോകത്തെ അതികായന്മാരായ തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ വെബ്സൈറ്റുകളുടെ എല്ലാ URL കളിലേക്കും IP വിലാസങ്ങളിലേക്കുമുള്ള പ്രവേശനം തടയാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് നരൂലയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിർമ്മാണകമ്പനികളുടെ പകർപ്പവകാശം ലംഘിക്കുന്ന വെബ്‌സൈറ്റുകളുടെ ഡൊമെയ്ൻ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കാനും പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്റർനെറ്റ്- ടെലികോം സേവന ദാതാക്കൾക്ക് അറിയിപ്പ് നൽകാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനും വിവര സാങ്കേതിക മന്ത്രാലയത്തിനും കോടതി നിർദേശം നൽകി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനോദ കമ്പനിയായ വാർണർ ബ്രോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read Here: Tamilrockers 2019: തമിഴ്റോക്കേഴ്സിന് പൂട്ടു വീഴുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mission mangal full movie leaked online tamilrockers akshay kumar