/indian-express-malayalam/media/media_files/uploads/2019/12/akshaykumar.jpg)
കുതിച്ചുയരുന്ന സവാളയുടെ വിലയാണ് കുറച്ചുദിവസങ്ങളിലായി രാജ്യത്ത് ചർച്ചയാകുന്ന പ്രശ്നങ്ങളിലൊന്ന്. പൊള്ളുന്ന ഉള്ളിവില പാർലമെന്റിൽ വരെ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക്' അക്ഷയ് കുമാർ നൽകിയ 'വിലയേറിയ' സമ്മാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സവാള കൊണ്ടുള്ള കമ്മൽ സെറ്റാണ് ട്വിങ്കിളിന് അക്ഷയ് കുമാർ നൽകിയത്.
കപിൽ ശർമ ഷോയിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ഈ സ്നേഹസമ്മാനം നൽകിയതെന്നും ട്വിങ്കിൾ പറയുന്നു. " എന്റെ പങ്കാളി കപിൽ ശർമ ഷോയിൽ പെർഫോം ചെയ്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ ഞാനിതു നിനക്കായി കൊണ്ടുവന്നു. ചിലപ്പോൾ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പർശിക്കുക," ട്വിങ്കിൾ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. #onionearrings, #bestpresentaward എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വിങ്കിൾ ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on InstagramA post shared by Twinkle Khanna (@twinklerkhanna) on
'ഗുഡ് ന്യൂസ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് അക്ഷയ് കുമാർ ഇപ്പോൾ. കരീന കപൂർ, കിയാര അദ്വാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Read more: അക്ഷയ് കുമാറിനെ ഒരു നോക്കു കാണാൻ ആരാധകൻ നടന്നത് 900 കിലോമീറ്റർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.