/indian-express-malayalam/media/media_files/uploads/2020/01/Akhil-Sathyan-movie-with-Fahad-Fasil-Anjana-Prakash-Vineeth-Viji-Venkitesh-starts-rolling.jpg)
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ തന്റെ ആദ്യ സംവിധാനം സംരംഭം കുറച്ചു ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യാനിരിക്കേ, അന്തിക്കാട്ടെ വീട്ടില്‍ നിന്നും മറ്റൊരു സംവിധായകന്‍ കൂടി മലയാള സിനിമയിലേക്ക് ചുവടു വച്ചിരിക്കുകയാണ്.
അനൂപിന്റെ സഹോദരന്‍ അഖിലാണ് തന്റെ ആദ്യ സംവിധാനസംരംഭത്തിന് ഇന്നലെ തുടക്കം കുറിച്ചത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 'ക്വീന്‍' എന്ന വെബ് സീരീസില്‍ ജയലളിതയുടെ യൗവനകാലം അവതരിപ്പിച്ച നടി അഞ്ജന പ്രകാശാണ് നായിക. വിനീത് രാധാകൃഷ്ണന്‍, വിജി വെങ്കടേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.
ഗോവയിലും മുംബൈയിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഖില്‍ സത്യന്‍ തന്നെയാണ്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതമൊരുക്കുന്നു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നത് സേതു മണാര്‍ക്കാടാണ്.
Donning greasepaint for the first time ! For Akhil Sathyan’s as yet untitled film . Co starring Vineeth Radhakrishnan and Fahad Faasil .
Over the moon pic.twitter.com/2YI6kVarwQ
— Viji Venkatesh (@vijivenkatesh) January 31, 2020
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന വിജി വെങ്കിടേഷ് ഭദ്രദീപം തെളിയിച്ചാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. കൊച്ചി കടവന്ത്രയിലുളള കുമാരനാശാന്‍ നഗറിലെ ഫ്ളാറ്റിലായിരുന്നു ചടങ്ങ്. വിജി വെങ്കിടേഷും, വിനീതും ഒന്നിച്ചുളള രംഗമാണ് ആദ്യം ചിത്രീകരിച്ചത്. മൂന്നു മാസം നീണ്ട ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായയകന്‍ അഖില്‍ സത്യന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Here: അന്ന് അച്ഛനു വേണ്ടി, ഇന്ന് മകനു വേണ്ടി: ഒടുവിൽ ബസിൽ കയറിയ അനുഭവം ഓർത്ത് ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.