scorecardresearch
Latest News

അന്ന് അച്ഛനു വേണ്ടി, ഇന്ന് മകനു വേണ്ടി: ഒടുവിൽ ബസിൽ കയറിയ അനുഭവം ഓർത്ത് ശോഭന

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ശോഭന ഇപ്പോൾ

അന്ന് അച്ഛനു വേണ്ടി, ഇന്ന് മകനു വേണ്ടി: ഒടുവിൽ ബസിൽ കയറിയ അനുഭവം ഓർത്ത് ശോഭന

Suresh Gopi and Shobana reunite for Dulquer Salmaan production starring Kalyani Priyadarshan directed by Anoop Sathyan: സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ശോഭന ഇപ്പോൾ. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദർശൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ശോഭനയുടെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അന്ന് അനൂപിന്റെ അച്ഛന്റെ ചിത്രത്തിനു വേണ്ടിയാണ് അവസാനമായി ബസ്സിൽ കയറിയത്, ഇപ്പോൾ അനൂപിന്റെ ചിത്രത്തിനു വേണ്ടിയും, എന്ന ക്യാപ്ഷനോടെയാണ് ശോഭന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴ്’, ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷണർ’ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറഞ്ഞു.

അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്‌സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം.

‘കുറുപ്പ്’ എന്ന സിനിമയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായാലുടൻ അനൂപ് സത്യന്റെ സിനിമയിലേക്കെത്തും.

Read more: നകുലനും ഗംഗയും ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shobana actress suresh gopi anoop sathyan anthikkad film latest still