/indian-express-malayalam/media/media_files/uploads/2019/12/aju-varghese.jpeg)
അജു വർഗീസ് നായകനായി അഭിനയിക്കുന്ന 'സാജൻ ബേക്കറി സിൻസ് 1962' റാന്നിയിൽ ചിത്രീകരണം ആരംഭിച്ചു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, എഡിറ്റര്‍-അരവിന്ദ് മന്മദന്‍,കല-എം ബാവ, വസ്ത്രാലങ്കാരം- ബുസി.
Read More: Kamala Movie Review: നിഗൂഢതകളുടെ ചുരുളഴിച്ച് 'കമല'; റിവ്യൂ
ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ചന്തു. 'ലൗ ആക് ഷൻ ഡ്രാമ'യ്ക്കു ശേഷം ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് "സാജൻ ബേക്കറി സിൻസ് 1962" നിർമിക്കുന്നത്. സഹനിർമാതാവ് അനീഷ് മേനോനാണ്.
അജു വർഗീസ് നായകനായ കമല എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരള തമിഴ്‌നാട് ബോർഡറായ അറുകാണിയിൽ പുഴയോടും കാടിനോടും ചേർന്ന ഒരു പ്രദേശത്താണ് ‘കമല’ എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്.
പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള, റിയൽ എസ്റ്റേറ്റും വാഹനക്കച്ചവടവുമൊക്കെയായി നടക്കുന്ന ബ്രോക്കറാണ് സഫർ (അജു വർഗീസ്). അനാഥനായ സഫർ ഉയർന്നുവരുന്നത് സ്വന്തം പരിശ്രമങ്ങളിലൂടെയാണ്. ഒരു റിയൽ എസ്റ്റേറ്റ് ഇടപെടലുമായി ബന്ധപ്പെട്ട് സഫർ അറുകാണിയിലെത്തുകയാണ്. ആ യാത്രയിൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട് അയാളുടെ പ്ലാനിൽ. ഒന്നര ദിവസത്തിനിടെ അയാളുടെ ജീവിതത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ‘കമല’ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.