scorecardresearch

അമിതാഭ് ബച്ചന് പകരക്കാരനാകാന്‍ വീണ്ടും അജിത്?; 'പിങ്കി'ന്റെ തമിഴ് ഒരുങ്ങുന്നു

ശ്രീദേവിക്കൊപ്പം 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിനു നല്‍കിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്

ശ്രീദേവിക്കൊപ്പം 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിനു നല്‍കിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്

author-image
WebDesk
New Update
അമിതാഭ് ബച്ചന് പകരക്കാരനാകാന്‍ വീണ്ടും അജിത്?; 'പിങ്കി'ന്റെ തമിഴ് ഒരുങ്ങുന്നു

രണ്ടുവര്‍ഷം മുമ്പാണ് ബോളിവുഡിന്റെ പതിവുകളില്‍ നിന്നും ചുവടുമാറ്റം നടത്തിയ പിങ്ക് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയും പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ നേടുകയും ചെയ്തത്. തപ്‌സി പന്നു, അമിതാഭ് ബച്ചന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അഭിഭാഷകന്റെ കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ തല അജിത്തായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Advertisment

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ അണിനിരക്കും എന്നാണ് അറിയുന്നത്. എ.ആര്‍ റഹ്മാനായിരിക്കും പുതിയ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുക. പ്രമുഖ നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറായിരിക്കും ചിത്രം നിര്‍മ്മിക്കുക.

Read More: ശ്രീദേവിയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് 'തല', അജിത്തിന്റെ അടുത്ത ചിത്രം ബോണി കപൂര്‍ നിര്‍മ്മിക്കും

ശ്രീദേവിക്കൊപ്പം 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിനു നല്‍കിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നത് എന്ന് കോളമിസ്റ്റായ ശ്രീധര്‍ പിള്ള മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് അജിത് അമിതാഭിന് പകരക്കാരനായെത്തുന്നത്. 'ഇംഗ്ലീഷ് വിംഗ്ലീഷി'ന്റെ ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷം തമിഴില്‍ അജിത്തായിരുന്നു ചെയ്തത്.

Advertisment

ഹിന്ദി മാത്രം അറിയാവുന്ന ശശി എന്ന ഇന്ത്യന്‍ വീട്ടമ്മയായി ശ്രീദേവി ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീ വളരെ പതിയെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതും ആത്മവിശ്വാസം നേടുന്നതുമായിരുന്നു സിനിമയുടെ പ്രമേയം. സ്ത്രീ കേന്ദ്രീകൃതമായ ഇംഗ്ലീഷ് വിംഗ്ലീഷ്, വീട്ടമ്മമാരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സിനിമയായിരുന്നു. ചിത്രത്തില്‍ അതിഥി താരമായായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയായിരുന്നു അജിത് അവതരിപ്പിച്ചത്.

ഷൂജിത് സിര്‍കര്‍, റിതേഷ് ഷാ, അനിരുദ്ധ് റോയ് ചൗധരി എന്നിവര്‍ ചേര്‍ന്നൊരുക്കിയ പിങ്ക് 2016ലാണ് പുറത്തിറങ്ങിയത്. 'സമ്മതം' എന്ന വാക്കിന്റെ അര്‍ത്ഥം എത്രത്തോളം വലുതാണെന്ന് പ്രേക്ഷകര്‍ക്ക് പറഞ്ഞുതന്ന ചിത്രം കൂടിയായിരുന്നു പിങ്ക്.

Amitabh Bachchan Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: