/indian-express-malayalam/media/media_files/uploads/2022/09/Aiswarya-laskhmi.png)
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി.തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്തും തന്റെ സാന്നിധ്യം അറിയിക്കാന്‍ ഐശ്വര്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ' പൊന്നിയിന്‍ സെല്‍വന്‍' ആണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ 'പൂങ്കുഴലി' എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ ഫൊട്ടൊകള്‍ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. പൂങ്കുഴലിയായി ആന പുറത്തിരിക്കുന്ന ഐശ്വര്യയെ ചിത്രങ്ങളില്‍ കാണാനാകും. 'ചിത്രീകരണത്തിനിടയിലെ ചില രസകരമായ ഓര്‍മ്മകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു' എന്ന അടിക്കുറിപ്പാണ് ഐശ്വര്യ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
മണിരത്‌നത്തിന് ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, തൃഷ,വിക്രം, പ്രഭു, ആര്‍ ശരത്കുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.എ ആര്‍ റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.മദ്രാസ് ടാക്കീസ് അവതരിപ്പിക്കുന്ന ചിത്രം സെപ്തംബര്‍ 30 നാണ് റിലീസിനെത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us