സായ് പല്ലവി നായികയായ ‘ഗാർഗി’യെന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ വികാരനിർഭരയായി ഐശ്വര്യലക്ഷ്മി. വേദിയിൽ നിറകണ്ണുകളുമായി നിന്ന ഐശ്വര്യയെ സായ് പല്ലവി ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. ‘ഗാർഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു ചിത്രമാണ്, ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ആനന്ദകണ്ണീരാണ് ഇത്,’ ഐശ്വര്യയെ ആശ്വസിപ്പിച്ച് സായ് പല്ലവി പറഞ്ഞു.
“ഗാർഗി ഒരു ഇമോഷണൽ സിനിമയാണ് എനിക്ക്. അതിന്റെ കണ്ടന്റ് കൊണ്ടല്ല, അതിൽ വർക്ക് ചെയ്ത ആളുകൾ കാരണം. മിടുക്കരായ നിരവധിയേറെ ടെക്നീഷ്യന്മാർ ഈ ചിത്രത്തിലുണ്ട്. പിന്നെ സായ് പല്ലവി! സായ് പല്ലവി അല്ലായിരുന്നെങ്കിൽ അതൊരിക്കലും ഗാർഗി ആവുമായിരുന്നില്ല. നിനക്കല്ലാതെ മറ്റാർക്കും ഇത്ര മനോഹരമായി ഗാർഗിയെ അവതരിപ്പിക്കാനാവില്ല,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഗാർഗി നിർമ്മിച്ചിരിക്കുന്നത്. മൂന്നുവർഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയുമായി നിന്ന ഒരാൾ ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്ന് ഗാർഗിയുടെ സംവിധായകൻ ഗൗതം രാമചന്ദ്രൻ പറഞ്ഞു.
തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ് ഗാർഗി. ജൂലൈ 15 നാണ് ചിത്രത്തിന്റെ റിലീസ്.
Read more: ആദ്യകാഴ്ചയിൽ പ്രണയം തോന്നിയിട്ടുണ്ടോ, ആത്മകഥയ്ക്ക് എന്ത് പേരിടും?; മനസ്സു തുറന്ന് സായ് പല്ലവി