/indian-express-malayalam/media/media_files/uploads/2023/02/Aishwarya-Rai.png)
ഐശ്വര്യ റായ് - അഭിഷേക് ബച്ചൻ
ബോളിവുഡ് താരം അഭിഷേക് ബച്ചനു പിറന്നാൾ ആശംസകളറിയിച്ചിരിക്കുകയാണ് ഭാര്യ ഐശ്വര്യ റായ് ബച്ചൻ. 'ബർത്തഡേ ലൗ ടുഡേ ആൻഡ് ഫോറെവർ' എന്നാണ് അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ കുറിച്ചത്.
ഞായറാഴ്ചയാണ് അഭിഷേക് തന്റെ 47-ാം പിറന്നാൾ ആഘോഷിച്ചത്. കുടുംബവും സുഹൃത്തുക്കളും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു.
"ഫെബ്രുവരി 5-ാം തീയതി അഭിഷേകിന് 47 വയസ്സായി. എത്ര വേഗമാണ് സമയം കടന്നു പോകുന്നത്.അഭിഷേക് ഞങ്ങൾക്ക് സന്തോഷവും, അഭിമാനവുമൊക്കെ സമ്മാനിച്ച ദിവസങ്ങളെക്കുറിച്ച് ഞാൻ ഓർക്കുന്നു. വിമർശിച്ചവരുടെ മുൻപിൽ നിന്ന് അവൻ നേട്ടങ്ങൾ കൊയ്യുമ്പോൾ സന്തോഷം തോന്നുന്നു" അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു.
"അവൻ സ്വയം തീരുമാനങ്ങളെടുത്തു, അതെല്ലാം ശരിയാണെന്ന് തെളിയിക്കുകയും ചെയ്‌തു. അഭിഷേകിന്റെ കബഡി ടീമിലുണ്ടായിരുന്ന അംഗങ്ങൾ ശക്തരല്ല എന്ന് പലരും പറഞ്ഞു അവസാനം അവൻ നൽകിയ ആത്മവിശ്വാസത്തിൽ ടീം ചാമ്പ്യന്മാരായി" അമിതാഭ് കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2023/02/Abhishek-Post-2.jpg)
/indian-express-malayalam/media/media_files/uploads/2023/02/navya-2.jpg)
സഹോദരിയുടെ മകൾ നവ്യ നവേലി നന്ദയും ആശംസയറിയിച്ച് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.