/indian-express-malayalam/media/media_files/uploads/2022/05/Aishwarya-Rai-Abhishek-Bachchan-Aaradhya.jpg)
ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടുന്ന ഒരു താരമാണ് ഐശ്വര്യ റായ് ബച്ചൻ. ഫെസ്റ്റിവലിന്റെ മൂന്നാം ദിനം തന്നെ ഗംഭീര ഡിസൈനിലുള്ള വസ്ത്രവുമായി റെഡ് കാർപെറ്റ് കീഴടക്കിയ ഐശ്വര്യ വീണ്ടുമെത്തുന്നത് കാത്തിരിക്കുകയായിരുന്നു സിനിമാലോകവും ഫാഷൻ ലോകവും. എന്നാൽ വെള്ളിയാഴ്ച റെഡ്കാർപെറ്റ് ഒഴിവാക്കാനാണ് തരാം തീരുമാനിച്ചത്.
തന്റെ മകൾക്കും ഭർത്താവിനുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായിരുന്നു ഇത്. മകൾ ആരാധ്യകും അഭിഷേകിനുമൊപ്പം കുടുംബമായി കാനിലെ സമയം ചിലവഴിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും ഇതിനിടെ ഫാൻ പേജുകളിലൂടെ പുറത്തുവന്നു.
കഴിഞ്ഞ ദിവസം അമിതാഭ് ബച്ചൻ മൂവരുടെയും കാൻ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചതും ശ്രദ്ധനേടിയിരുന്നു.
അതേസമയം, വ്യാഴാഴ്ച പിങ്ക് സ്കൾപ്റ്റഡ് ഗൗണിൽ എത്തിയ ഐശ്വര്യയുടെ ചിത്രങ്ങൾ ഫാഷൻ ലോകം ഏറ്റെടുത്തിരുന്നു. 'അർമ്മഗെദ്ദോൻ ടൈംസി'ന്റെ പ്രീമിയറിനായി എത്തിയതായിരുന്നു താരം.
2002 മുതൽ കാൻ ചലച്ചിത്രമേളയിലെ സ്ഥിരസാന്നിധ്യമാണ് ഐശ്വര്യ. സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. അന്നുമുതൽ ഇങ്ങോട്ട് ഐശ്വര്യ കാനിലെ റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ക്യാമറകണ്ണുകൾ ചിത്രങ്ങൾ ഒപ്പിയെടുക്കാനായി മത്സരിക്കാറുണ്ട്.
Also Read: Happy Birthday Mohanlal: ലാലിന് ആശംസകളുമായി ഇച്ചാക്ക; ഒപ്പം മറ്റുതാരങ്ങളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.