scorecardresearch

ചുംബന രംഗമൊക്കെ എല്ലാവരും ചെയ്യുന്നതാണ്, പക്ഷേ ഞാൻ ചെയ്തപ്പോൾ പ്രശ്നമായി; ഐശ്വര്യ റായ്

അൻപതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും വളരെ ചുരുക്കം, ഒന്നോ രണ്ടോ സിനിമകളിൽ മാത്രമേ അവർ 'ഇന്റിമേറ്റ്' രംഗങ്ങൾ ചെയ്യാൻ തയ്യാറായിട്ടുള്ളു

അൻപതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും വളരെ ചുരുക്കം, ഒന്നോ രണ്ടോ സിനിമകളിൽ മാത്രമേ അവർ 'ഇന്റിമേറ്റ്' രംഗങ്ങൾ ചെയ്യാൻ തയ്യാറായിട്ടുള്ളു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan, Aishwarya rai songs, Aishwarya rai kissing scenes. Aishwarya rai kiss, Aishwarya rai age

Stills from 'Dhoom 2' and 'Ae Dil Hai Mushkil'

നൃത്തം, ആക്ഷൻ, സ്വാഭാവിക അഭിനയം, സ്ക്രീൻ പ്രസൻസ് - എല്ലാറ്റിലും മുൻപന്തിയിലാണ് ഐശ്വര്യ റായ് ബച്ചൻ. എന്നാൽ നായകനുമായി ഇഴുകിച്ചേർന്നു അഭിനയിക്കേണ്ടുന്ന 'ഇന്റിമേറ്റ്' രംഗങ്ങളിൽ വളരെ വിരളമായി മാത്രമേ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. വിദേശ സിനിമകളിൽ ധാരാളമായി കാണുന്നതും ഇപ്പോൾ ഇന്ത്യൻ സിനിമകളിലും വന്നിട്ടുള്ളതുമായ ചുംബന രംഗങ്ങളിൽ ഐശ്വര്യ ഒരിക്കൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. 'ജോധാ അക്ബർ,' 'ഹം ദിൽ ദേ ചുകേ സനം,' 'ദേവദാസ്' തുടങ്ങിയ പ്രണയ ചിത്രങ്ങളിൽപ്പോലും അത്തരത്തിൽ 'ഇന്റിമേറ്റ്' രംഗങ്ങൾ ഉണ്ടായിരുന്നില്ല. ആ ലക്ഷ്മണ രേഖ കടക്കാൻ ഐശ്വര്യ മടിച്ചത് എന്ത് കൊണ്ട്? ഒടുവിൽ 'ധൂം' എന്ന ചിത്രത്തിന് വേണ്ടി ഹൃതിക് റോഷനുമായി അങ്ങനെ ഒരു രംഗം ചെയ്യാൻ തീരുമാനിച്ചത് എന്ത് കൊണ്ട്? അതിനെക്കുറിച്ച് അധികം സംസാരിക്കാത്തതും എന്ത് കൊണ്ട്? ഐശ്വര്യ തന്നെ ഒരിക്കൽ ഒരു വിദേശ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

Advertisment

'ഒരുപാട് കാലം ഇതിൽ (ഓൺസ്‌ക്രീൻ ചുംബിക്കുന്നത്) നിന്നും മാറി നിന്ന്, പിന്നെ ഇത് ചെയ്യാം എന്ന് തീരുമാനിച്ചത് എങ്ങനെയാണ്?', അൽ ജസീറയുടെ അഭിമുഖത്തിൽ ഡേവിഡ് ഫ്രോസ്റ്റ് ഐശ്വര്യയോട് ചോദിച്ചു.

'ഞാൻ ഇത് വരെ ഒരു അഭിമുഖത്തിലും പറയാത്ത ഒരു വിഷയത്തെക്കുറിച്ചാണ് ഇപ്പോൾ ഞാൻ സംസാരിക്കാൻ പോകുന്നത്. 'ധൂം' എന്ന ചിത്രം ഞാൻ ചെയ്യുമ്പോൾ എനിക്ക് അറിയാമായിരുന്നു ഞാൻ ഒരു 'പോപ്പ്കോൺ എന്റെർറ്റൈന്മെന്റ്' സിനിമയുടെ ഭാഗമാവുകയാണ് എന്ന്. വിനോദത്തിനു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടതാണ് അതിലെ ഒരു ഫ്രേമും. ഏതാണ്ട് അതേ സമയത്ത് ധാരാളം വിദേശ സിനിമകളിൽ നിന്നും ഓഫർ വരുന്നുണ്ടായിരുന്നു. അതിനു മുൻപും അത്തരത്തിൽ സാദ്ധ്യതകൾ ഉണ്ടായിരുന്നെങ്കിലും പലതിലും ധാരാളം ചുംബന രംഗങ്ങളും മറ്റു 'ഫിസിക്കൽ' സീനുകളും ഉള്ളതിനാൽ ഞാൻ അവ നിരസിച്ചിരുന്നു. അത് ചെയ്യാൻ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു, എന്റെ പ്രേക്ഷകർക്കും അത് സ്വീകാര്യമാവില്ല എന്ന് ഉറപ്പുണ്ടായിരുന്നു.

പക്ഷേ ഇത് ചെയ്തേ മതിയാകൂ എന്നുണ്ടെങ്കിൽ അത് ആദ്യം നമ്മുടെ സിനിമയിൽ, ഇന്ത്യൻ സിനിമയിൽ ചെയ്തു നോക്കാം എന്ന് തോന്നി. അത് സ്വീകരിക്കപ്പെടുന്ന രീതി കൊണ്ട് മനസ്സിലാവുമല്ലോ, തുടർന്ന് ചെയ്യണോ എന്ന്. മനസ്സിലാവുകയും ചെയ്തു. 'ധൂമിലെ' ചുംബന രംഗം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. നിങ്ങൾ അത്ഭുതപ്പെടും പറഞ്ഞാൽ… അത് കഴിഞ്ഞപ്പോൾ എനിക്ക് കുറച്ച് ലീഗൽ നോട്ടീസുകൾ വരെ വന്നിരുന്നു. ഐശ്വര്യ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്നത് ശരിയല്ല, നിങ്ങൾ ഒരു ഐക്കൺ ആണ്, നമ്മുടെ പെൺകുട്ടികൾക്ക് ഒരു ഉദാഹരണവും. അവർ നിങ്ങളെ ഇത്തരത്തിൽ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നില്ല, പിന്നെ നിങ്ങൾ എന്തിനു ഇത് ചെയ്തു എന്നൊക്കെ പറഞ്ഞു…

Advertisment

ഞാൻ ഓർത്തു, ഞാൻ വെറുമൊരു നടിയാണ്, ഞാൻ സ്‌ക്രീനിൽ ചെയ്ത ഒരു കാര്യത്തെക്കുറിച്ച്, അതും രണ്ടു മൂന്നു മണിക്കൂർ വരുന്ന സിനിമയിൽ രണ്ടോ മൂന്നോ സെക്കന്റ് വരുന്ന ഒരു ചുംബനം, എന്നോട് വിശദീകരണം ചോദിക്കുകയാണ് അവർ. എനിക്ക് മുൻപും ധാരാളം അഭിനേതാക്കൾ സ്‌ക്രീനിൽ ചുംബിച്ചിട്ടുണ്ട്. ഈ നിമിഷം വരെ അത് ഇപ്പോഴും തുടരുന്നു.

മറ്റൊരു കാര്യവുമുണ്ട്… പബ്ലിക് ഡിസ്പ്ളേ എന്നത് ഇന്ത്യയിൽ അത്ര സാധാരണമല്ല. അത് കൊണ്ട് തന്നെ നമ്മുടെ ആക്‌ടേഴ്‌സ് ഇത്തരം രംഗങ്ങൾ അവതരിപ്പിക്കുമ്പോൾ അത്ര കണ്ടു കംഫർട്ടബിൾ അല്ല. സിനിമയിലും അത് കുറച്ച് അസ്വാഭാവികത കൊണ്ട് വരും എന്ന് തോന്നിയിട്ടുണ്ട്. വളരെ പ്ലാൻഡ് ആയി, പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിക്കാനോ,മറ്റോ ആയി കാണിക്കുന്ന ഒരു സെപ്പറേറ്റ് ഇന്റിറ്റി ആയി മാറാറുണ്ട് പലപ്പോഴും അത്തരം രംഗങ്ങൾ. നമ്മുടെ തിരക്കഥയിൽ തന്നെ അത് കംഫർട്ടബിൾ അല്ല, പക്ഷേ ഗാനങ്ങൾ സ്വാഭാവികമായി ചേരും. വെസ്റ്റിൽ കിസ്സ് കൊണ്ട് വരുന്ന ഇമ്പാക്റ്റ് ഇന്ത്യൻ സിനിമയിൽ ഒരുപക്ഷേ കൊണ്ട് വരുന്നത് നമ്മുടെ ഗാനങ്ങൾ ആണ്. ആ സ്‌പേസിൽ അഭിനേതാക്കളും പ്രേക്ഷകരും കംഫർട്ടബിൾ ആണ്. കിസ്സിങ് എന്നത് വിഷ്വലി പോലും കംഫർട്ടബിൾ അല്ല. പക്ഷേ അത് മാറുന്നുണ്ട് ഇപ്പോൾ. ഇപ്പോൾ കിസ്സിങ് വളരെ കോമൺ ആണ് ഇവിടെയും.

അൻപതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും വളരെ ചുരുക്കം, ഒന്നോ രണ്ടോ സിനിമകളിൽ മാത്രമേ അവർ 'ഇന്റിമേറ്റ്' രംഗങ്ങൾ ചെയ്യാൻ തയ്യാറായിട്ടുള്ളു. ബച്ചൻ കുടുംബത്തിലേക്കുള്ള വിവാഹത്തിന് ശേഷം ചെയത 'യേ ദിൽ ഹൈൻ മുഷ്കിൽ' എന്ന ചിത്രത്തിൽ രൺബീർ കപൂറുമായുള്ള രംഗങ്ങൾ ബച്ചൻ കുടുംബത്തെ ചൊടിപ്പിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. മകളുടെ ജനനത്തെത്തുടർന്നു സിനിമയിൽ നിന്നും ഏതാണ്ട് അവധിയെടുത്ത മട്ടാണ് ഐശ്വര്യ റായ്. ഏറ്റവും ഒടുവിലായി അവർ എത്തിയത് മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടു ഭാഗങ്ങളിൽ ആണ്. നന്ദിനി, മന്ദാകിനി ദേവി എന്ന ഇരട്ട വേഷങ്ങൾ ആണ് സൂപ്പർ ഹിറ്റായി മാറിയ 'പൊന്നിയിൻ സെൽവനിൽ' ഐശ്വര്യ അവതരിപ്പിച്ചത്.

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: