/indian-express-malayalam/media/media_files/uploads/2021/11/FotoJet-16.jpg)
ബോളിവുഡിന്റെ സൂപ്പർ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യക്കൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ അവർ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഇരുവരും പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഹോട്ടലിൽ നിന്നുമുള്ള പ്രകൃതിരമണീയമായ കാഴ്ച്ചകളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
"സൂര്യനും ഇളംകാറ്റും പറുദീസയും" എന്നാണ് ഐശ്വര്യ മനോഹരമായ കടൽ തീരത്തിന്റെയും മരങ്ങളുടെയും ചിത്രം പങ്കുവെച്ച് കുറിച്ചത്. 'ഉണരുമ്പോൾ കാണുന്ന മനോഹര കാഴ്ച'എന്ന അർത്ഥത്തിലായിരുന്നു അഭിഷേകിന്റെ പോസ്റ്റ്. കഴിഞ്ഞ ആഴ്ച മുംബൈയിലെ വീട്ടിൽ ദീപാവലി ആഘോഷിച്ച ശേഷമാണ് മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ മൂവരും എത്തിയിരിക്കുന്നത്.
ഇന്നലെ ആരധ്യക്കൊപ്പം ഇരുവരെയും മുംബൈ എയർപോർട്ടിൽ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 16ന് ആരാധ്യയുടെ പിറന്നാൾ ആഘോഷിക്കുന്നതിനായാണ് യാത്ര എന്നാണ് വിവരം.
Also Read: ‘ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ’; യേശുദാസിന് ഗാനാഞ്ജലിയുമായി മോഹൻലാൽ
'ദി ബിഗ് ബുൾ' എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. അഭിഷേകിന്റെ നിരവധി പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോബ് ബിശ്വാസ് എന്ന ചിത്രത്തിൽ ഇൻഷുറൻസ് ഏജന്റ്/കരാർ കൊലയാളി എന്നിങ്ങനെ ഡബിൾ റോളിലാണ് അഭിഷേക് എത്തുക. ഇതുകൂടാതെ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് എന്ന ആമസോൺ പ്രൈം സീരീസിന്റെ പുതിയ സീസണും എത്തും. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.