/indian-express-malayalam/media/media_files/uploads/2018/06/Bachchan-Family-celebrates-Amitabh-Jaya-Anniversary.jpg)
ബോളിവുഡിലെ മുതിര്‍ന്ന അഭിനേതാക്കളായ അമിതാഭ് ബച്ചന്‍-ജയ ദമ്പതികളുടെ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഹിന്ദി സിനിമയിലെ പവര്‍ ഫാമിലി എന്ന് വിളിക്കപ്പെടുന്ന കുടുംബത്തില്‍ ഇന്നലെ അതിന്‍റെ ആഘോഷങ്ങളായിരുന്നു.
രാവിലെ തന്നെ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചിരുന്നു. രാത്രി വൈകി മരുമകള്‍ ഐശ്വര്യ റായും ആനിവേഴ്സറി സെലിബ്രേഷന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് കൊണ്ട് അമിതാഭിനും ജയയ്ക്കും ആശംസ നേര്‍ന്നു.
വായിക്കാം: ഇത്രയും കാലം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നിന്നതെന്തിന്? ഐശ്വര്യ റായ് പറയുന്നു
/indian-express-malayalam/media/media_files/uploads/2018/06/Bachchan-Family-celebrates-Amitabh-Jaya-Anniversary-1-819x1024.jpg)
"ഹാപ്പി ആനിവേഴ്സറി മാ ആന്‍ഡ് പാ, ഈ സ്നേഹവും ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ" എന്നാണ് ഐശ്വര്യ പറഞ്ഞത്. അമിതാഭ്, ജയ, ഐശ്വര്യ, ഐശ്വര്യയുടേയും അഭിഷേകിന്‍റെയും മകള്‍ ആരാധ്യ, ബച്ചന്‍ കുടുംബത്തിലെ മൂത്ത മകള്‍ ശ്വേതാ ബച്ചന്‍, നന്ദയുടെ മകന്‍ അഗസ്ത്യ നന്ദ എന്നിവര്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രമാണ് ഐശ്വര്യ ഈ വിശേഷ ദിവസത്തില്‍ ഷെയര്‍ ചെയ്തത്.
/indian-express-malayalam/media/media_files/uploads/2018/06/Amitabh-and-Jaya.jpg)
നാൽപത്തിയഞ്ചാം വിവഹ വാര്‍ഷിക ദിനത്തില്‍ ജയാ ബച്ചനൊപ്പമുള്ള പഴയകാല ചിത്രമാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി പങ്കു വച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ സ്‌നേഹത്തോടെ ജയാബച്ചന് പനിനീര്‍ പൂവ് സമ്മാനിക്കുന്ന അമിതാഭ് ബച്ചനെ കാണാം. 1973ലായിരുന്നു അമിതാഭ് ബച്ചന്റേയും ജയാ ഭാദുരിയുടേയും വിവാഹം. ജയ അക്കാലത്തെ പ്രശസ്ത നടിയായിരുന്നു. ഇവര്‍ക്ക് രണ്ടു മക്കളാണ്. ശ്വേതാ ബച്ചനും പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചനും.
അച്ഛനേയും അമ്മയേയും ആശംസിച്ചു കൊണ്ട് അഭിഷേകും ഇങ്ങനെ എഴുതി. "'അടുത്ത 45 വര്‍ഷങ്ങള്‍ കൂടി ഇതുപോലെ ചിരിക്കാനും സ്‌നേഹിക്കാനും നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. 45-ാം വിവാഹ വാര്‍ഷികാശംസകള്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,"
ബച്ചന്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും അഭിഷേകും ഐശ്വര്യയും അച്ഛനും അമ്മയും താമസിക്കുന്ന ജല്‍സ എന്ന വീട്ടില്‍ നിന്നും മാറി താമസിക്കുന്നു എന്നുമൊക്കെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ വിളിച്ചോതുന്നത് ആ കുടുംബത്തിലെ സന്തോഷവും സ്‌നേഹവും ഒത്തൊരുമയുമാണ്. 'ഓള്‍ ഈസ് വെല്‍' ഇന്‍ ബച്ചന്‍ ഫാമിലി' എന്ന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.