scorecardresearch

എനിക്ക് രണ്ടു മക്കളാണല്ലോ; വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ഐശ്വര്യ റായ്

വിവാഹ ശേഷം സിനിമ മേഖലയിൽ അത്രയങ്ങ് സജീവമല്ല ഐശ്വര്യ

വിവാഹ ശേഷം സിനിമ മേഖലയിൽ അത്രയങ്ങ് സജീവമല്ല ഐശ്വര്യ

author-image
Entertainment Desk
New Update
Aishwarya Rai Bachchan| Abhishek Bachchan| Bollywood

ബോളിവുഡിലെ പ്രമുഖ താരദമ്പതികളായ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും, Entertainment Desk/ IE Malayalam

ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. സോഷ്യൽ മീഡിയയിൽ അത്രയങ്ങ് സജീവമല്ലാത്ത താരങ്ങളെ ഒന്നിച്ച് കാണുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറയുമായി പാപ്പരാസികൾ എത്താറുണ്ട്. വിവാഹ ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. മകൾ ആരാധ്യയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ഐശ്വര്യയയാണെന്ന് ഒരിക്കൽ അഭിഷേക് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടാകാം അവർ മേഖലയിൽ അത്ര സജീവമല്ലാത്തത്.

Advertisment

വർഷങ്ങൾക്കു മുൻപുള്ള ഐശ്വര്യയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രമുഖ ടോക്ക് ഷോയായ കോമഡി നൈറ്റ്സ് വിത്ത് കപിലിൽ പങ്കെടുക്കാനെത്തിയതാണ് ഐശ്വര്യ. പരേതനായ നടൻ ഇർഫാൻ ഖാനും താരത്തിനൊപ്പമുണ്ട്. പ്രേക്ഷകർ ഐശ്വര്യയോട് ഷോയിക്കിടെ രസകരമായ ചോദ്യങ്ങൾ ചോദിക്കുന്നത് കാണാം. അതിനു വളരെ മൃദുവായി തന്നെയാണ് ഐശ്വര്യ മറുപടിയും നൽകുന്നത്.

Advertisment

മിസ്സ് വേൾഡായ ഐശ്വര്യ ഭർത്താവ് അഭിഷേകിന് പറാത്ത ഉണ്ടാക്കി നൽകാറുണ്ടോ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ ചോദ്യം. അഭിഷേകിനു മാത്രമല്ല മകൾ ആരാധ്യയ്ക്കും നൽകാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. മാത്രമല്ല തനിക്ക് രണ്ടു കുട്ടികളാണല്ലോ ഉള്ളതെന്ന വളരെ രസകരമായ മറുപടിയും താരം നൽകി.

കുറച്ച് നാളുകൾക്ക് മുൻപ് ഒരു ട്വിറ്റർ ഉപയോക്താവിന് അഭിഷേക് നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ അഭിനയിച്ച പൊന്നിയിൻ സെൽവൻ റീലിസായതിനു പിന്നാലെ അഭിനന്ദിച്ച് കൊണ്ട് അഭിഷേക് പങ്കുവച്ച് ട്വീറ്റിനു താഴെയായിരുന്നു ചോദ്യം. "നിങ്ങൾക്ക് അഭിമാനമാണെന്ന് പറഞ്ഞല്ലോ, എന്നാൽ പിന്നെ ഐശ്വര്യയെ സിനിമകൾ ചെയ്യാൻ വിടൂ, നിങ്ങൾ ആരാധ്യയെ നോക്കി വീട്ടിലിരിക്കൂ" എന്നതായിരുന്നു കമന്റ്.

"അവരെ ചെയ്യാൻ വീടൂ എന്നോ? സർ പുതിയ ചിത്രങ്ങൾ ചെയ്യാൻ ഐശ്വര്യയ്ക്ക് എന്റെ അനുവാദം ആവശ്യമില്ല. പ്രത്യേകിച്ച് അത് അവർക്ക് ഇഷ്ടമുള്ള കാര്യമാകുമ്പോൾ" അഭിഷേക് മറുപടി നൽകി.

അഭിഷേകിന്റെ മറുപടി അനവധി അഭിനന്ദനങ്ങൾ നേടിയിരുന്നു. ഭർത്താവായി അങ്ങയെ തിരഞ്ഞെടുത്തത് ഐശ്വര്യയുടെ മികച്ച തീരുമാനമായിരുന്നു. ജീവിതത്തിൽ വിജയിക്കുന്ന എല്ലാ ഭാര്യമാരുടെ പിന്നിലും ഒരു സ്നേഹസമ്പന്നനായ ഭർത്താവുണ്ടാകും തുടങ്ങിയ കമന്റുകളാണ് ട്വീറ്റിനു താഴെ നിറഞ്ഞത്.

2007 ഏപ്രിൽ 20 നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. നവംബർ 2011 നാണ് മകൾ ആരാധ്യ ബച്ചൻ ജനിച്ചത്. 'പിഎസ്2' ആണ് ഐശ്വര്യ അവസാനം അഭിനയിച്ച ചിത്രം.

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: