scorecardresearch

ആഡംബര റിസോർട്ടിൽ അവധിക്കാലം ചെലവിട്ട് അഭിഷേകും ഐശ്വര്യയും; ഒരു രാത്രി താമസിക്കാൻ 14 ലക്ഷം

ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാനാണ് അഭിഷേകും ഐശ്വര്യയും മാലിദ്വീപിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ

ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാനാണ് അഭിഷേകും ഐശ്വര്യയും മാലിദ്വീപിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan, Abhishek Bachchan,ie malayalam

മാലിദ്വീപിൽ മകൾ ആരാധ്യയ്ക്കൊപ്പം അവധിക്കാല ആഘോഷത്തിലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. നവംബർ 16 ന് ആരാധ്യയുടെ 10-ാം ജന്മദിനമാണ്. ബെർത്ത്ഡേ ആഘോഷിക്കാനാണ് താരകുടുംബം മാലിദ്വീപിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. അവധിക്കാല ആഘോഷത്തിലെ ചിത്രങ്ങൾ അഭിഷേകും ഐശ്വര്യയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

Advertisment

താരകുടുംബം താമസിക്കുന്ന മാലിയിലുള്ള ആഡംബര റിസോർട്ടായ അമില്ലയിലുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. റീഫ് വാട്ടര്‍ഫൂള്‍ വില്ല, സണ്‍സെറ്റ് വാട്ടര്‍ പൂള്‍ വില്ല, മള്‍ട്ടി ബെഡ്‌റൂം റെസിഡന്‍സ് എന്നിങ്ങനെ പല ഓഫ്ഷനുകളിലുള്ള വില്ലകളിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാം. ഇവിടയുള്ള മിക്ക വില്ലകളിലും സ്വകാര്യ പൂളുകളുണ്ട്. രണ്ടുപേർക്കു മുതൽ 20 പേർക്ക് വരെ താമസിക്കാവുന്ന വില്ലകളുണ്ട്.

Advertisment

റിസോർട്ടിലെ വില്ലകളിൽ ഒരു ദിവസം രാത്രി താമസിക്കുന്നതിന് 76,000 മുതൽ 10 ലക്ഷം വരെയാണ് കൊടുക്കേണ്ടി വരിക. ഏറ്റവും ആഡംബരം നിറഞ്ഞ വില്ലയിലെ താമസത്തിന് പ്രതിദിനം 14 ലക്ഷം നൽകേണ്ടി വരും. ആറു ബെഡ്റൂമുകളുള്ള ഈ വില്ലയിലാണ് അഭിഷേകും കുടുംബവും താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ‘ദി ബിഗ് ബുൾ’ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. അഭിഷേകിന്റെ നിരവധി പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോബ് ബിശ്വാസ് എന്ന ചിത്രത്തിൽ ഇൻഷുറൻസ് ഏജന്റ്/കരാർ കൊലയാളി എന്നിങ്ങനെ ഡബിൾ റോളിലാണ് അഭിഷേക് എത്തുക. ഇതുകൂടാതെ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് എന്ന ആമസോൺ പ്രൈം സീരീസിന്റെ പുതിയ സീസണും എത്തും.

Read More: കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷചിത്രങ്ങളുമായി ഐശ്വര്യ

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: