മുൻ ലോക സുന്ദരി ഐശ്വര്യ റായുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. കുടുംബത്തോടൊപ്പമാണ് ഐശ്വര്യ തന്റെ പിറന്നാൾ ആഘോഷിച്ചത്. ആഘോഷ വേളയിൽ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയാണ്.
ഐശ്വര്യ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പിറന്നാൾ ചിത്രങ്ങൾ പങ്കു വെച്ചത്. ഭർത്താവ് അഭിഷേക് ബച്ചനെയും മകൾ ആരാധ്യയേയും ചിത്രങ്ങളിൽ കാണാം.
മറ്റൊരു ചിത്രം അമ്മ ബ്രിന്ദ്യാ റായ്ക്കൊപ്പമുള്ളതാണ്. “നിങ്ങളെ എക്കാലവും സ്നേഹിക്കുന്നു. നിങ്ങളുടെ നിരുപാധികമായ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി,” എന്നാണ് ഐശ്വര്യ കുറിക്കുന്നത്.
ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ അഭിഷേക് ബച്ചനും ആശംസകളുമായി എത്തിയിരുന്നു.
പൂൾ സൈഡിൽ നിന്നുള്ള ഐശ്വര്യയുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിഷേക് ആശംസകൾ നേർന്നിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ വൈഫേ, നീയായിരിക്കുന്നതിന് നന്ദി. നീ ഞങ്ങളെ പൂർത്തീകരിക്കുന്നു, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു” അഭിഷേക് കുറിച്ചു.
2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്. മണിരത്നത്തിന്റെഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവനി’ ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, ചിത്രം അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.