/indian-express-malayalam/media/media_files/uploads/2023/06/Aishwarya-with-daughter.png)
Source/ Instagram
ബോളിവുഡിലെ പ്രമുഖ താരദമ്പതികളായ അഭിഷേകും ഐശ്വര്യ റായ്‌യും ബുധനാഴ്ച്ച മുംബൈ വിമാനത്താവളത്തിലെത്തി. മകൾ ആരാധ്യയ്‌ക്കൊപ്പം അവധി ആഘോഷമാക്കാൻ പോകുകയാണെന്നാണ് വ്യക്തമായത്. സോഷ്യൽ മീഡിയയിൽ താരങ്ങൾ അത്ര സജീവമല്ലാത്തത് കൊണ്ട് ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ ആരാധകർ ഏറെ ആഹ്ളാദത്തിലാകാറുണ്ട്. ഇരുവരുടെയും മകൾ ആരാധ്യ ബച്ചനും അമ്മയ്‌ക്കൊപ്പം ഇടയ്ക്ക് എയർപ്പോട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഒരേ പോലെ കറുത്ത നിറത്തിലുള്ള ഹൂഡ്ഡി അണിഞ്ഞ് ഐശ്വര്യയും അഭിഷേകുമെത്തിയപ്പോൾ ചുവന്ന ഹുഡ്ഡി ധരിച്ചാണ് ആരാധ്യ എത്തിയത്.
എയർപ്പോർട്ടിലുണ്ടായിരുന്ന പാപ്പരാസികളാണ് ബച്ചൻ കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. തിരിച്ചറിയൽ രേഖകൾ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത് കാത്തു നിൽക്കുന്ന താരങ്ങളുടെ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. സെക്യൂരിറ്റ് ജീവനക്കാരുടെയും താരങ്ങളുടെയും പ്രവൃത്തിയെ അഭിനന്ദിക്കുന്നുമുണ്ട് സോഷ്യൽ മീഡിയ. 'എല്ലാ ഭാഗത്തു നിന്നും കൃത്യമായി ജോലി ചെയ്തു' എന്നാണ് ഒരാൾ കുറിച്ചത്.
"മകളുടെ കൈ മനപൂർവ്വമായി ഐശ്വര്യ പിടിക്കാതിരിക്കുന്നുണ്ട്. അതൊരു നല്ല കാര്യമാണ്. അച്ഛനമ്മമാരെ ആശ്രയിക്കാതെ പൊതുയിടത്തിൽ നടക്കാനുള്ള പക്വത ആ കുട്ടിയ്ക്കായിട്ടുണ്ട്," എന്നാണ് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞ കമന്റ്.
നോറ ഫത്തേഹിയ്‌ക്കൊപ്പം 'ഖജ്റാ റേ' നൃത്തം ചെയ്യുന്ന അഭിഷേകിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. റെമോ ഡിസൂസയുടെ പുതിയ ചിത്രത്തിൽ ഇവർ ഒന്നിച്ചെത്തുകയാണ്. 'ഡാൻസിങ്ങ് ഡാഡി' എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us