scorecardresearch

ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഐശ്വര്യ പാരീസിലേക്ക്; ചിത്രങ്ങൾ

മുംബൈ എയർപോർട്ടിൽ നിന്നുമുള്ള ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രങ്ങൾ വൈറൽ

മുംബൈ എയർപോർട്ടിൽ നിന്നുമുള്ള ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രങ്ങൾ വൈറൽ

author-image
Entertainment Desk
New Update
aishwarya rai, ഐശ്വര്യറായ്, അഭിഷേക് ബച്ചൻ, ആരാധ്യ, abhishek bachchan, aaradhya, amitabh bachchan, aishwarya rai bachchan, latest bollywood pics, bollywood news

പൊന്നിയിൻ സെൽവന്റെ ഷൂട്ടിംഗ് തിരക്കുകൾ തീർത്ത് ഐശ്വര്യ റായി പാരീസിലേക്ക്. അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പം മുംബൈ എയർപോർട്ടിലെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

Advertisment

രണ്ട് വർഷത്തിനിടെ ഐശ്വര്യ റായ് ബച്ചന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണിത്. കോവിഡ് പകർച്ചവ്യാധി ആരംഭിച്ചതുമുതൽ സുരക്ഷാ മുൻകരുതലുകളിൽ അതീവ ജാഗ്രത പുലർത്തിയിരുന്ന ഐശ്വര്യ 2019 ന് ശേഷം വിദേശയാത്ര നടത്തിയിരുന്നില്ല. പാരീസ് ഫാഷൻ വീക്ക് ആതിഥേയത്വം വഹിക്കുന്ന 'ലെ ഡിഫിലി ലോറിയൽ പാരീസ്' ഷോയിൽ പങ്കെടുക്കാൻ ആണ് ഐശ്വര്യയുടെ ഈ യാത്ര.

publive-image
publive-image
Advertisment

ഏതാനും ആഴ്ചകൾ മുൻപാണ് ഐശ്വര്യ മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവന്റെ' ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 2019 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച ഈ മൾട്ടി സ്റ്റാർ ചിത്രം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.

2022ൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഐശ്വര്യയ്‌ക്കൊപ്പം വിക്രം, കാർത്തി, തൃഷ കൃഷ്ണൻ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് നോവലായ പൊന്നിയിൻ സെൽവനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Read more: ‘ഐശ്വര്യ റായിയെ പ്രണയിക്കുമ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു’; നായകന്റെ വെളിപ്പെടുത്തൽ

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: