ഇന്ത്യക്കാരുടെ സ്വപ്ന സുന്ദരിയാണ് ഐശ്വര്യ റായ്. യുവാക്കളുടെ സങ്കല്‍പത്തിലെ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് ഐശ്വര്യ റായ് എന്ന ഉത്തരമായിരിക്കും.

ഇപ്പോള്‍ അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഫാനേ ഖാന്‍’ എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി അഭിനയിക്കുന്നത്. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള റൊമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിക്കുകയാണ് യുവ താരം.

Rajkumar Rao

സിനിമയില്‍ ആഷും റാവുവും കമിതാക്കളാണ്. ശരിക്കും പരിഭ്രാന്തി പിടിച്ച അവസ്ഥയിലാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നാണ് രാജ്കുമാര്‍ റാവു പറയുന്നത്. പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോള്‍ തന്റെ ധൈര്യം ചോര്‍ന്ന് പോയിരുന്നു. കാരണം എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന ബോധം ആയിരുന്നെന്നാണ് താരം പറയുന്നത്.

സിനിമയില്‍ അനില്‍ കപൂര്‍ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അനിൽ കപൂറിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ