/indian-express-malayalam/media/media_files/uploads/2022/02/Aishwarya-lekshmi-1.jpg)
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് അർച്ചന 31 നോട്ട് ഔട്ട്. ഒരുപാട് വിവാഹ ആലോചനകൾ നടക്കുകയും വിവാഹിതയാകാൻ വൈകുന്നതിനെ തുടർന്ന് ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയുമാണ് ചിത്രത്തിൽ കാണിക്കുന്നത്.
സിനിമ റിലീസിനു ഒരുങ്ങവേ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനോട് തനിക്ക് വിശ്വാസമില്ലെന്നാണ് ഔട്ട് ലുക്ക് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്. ഒരാളെ കൂടെ കൂട്ടണമെന്ന് ആഗ്രഹം തോന്നുന്ന സമയത്ത് വിവാഹം കഴിക്കും. ഒരു സർട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫിൽ പങ്കാളിയായി വിളിക്കുന്നതിനോട് എനിക്ക് വിശ്വാസമില്ല. ഇതുവരെ ഒരിടത്തും ഞാനിത് തുറന്ന് പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നുള്ളത് സുഹൃത്തുക്കൾക്ക് അറിയാം, അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലതുപോലെ അറിയാം,'' ഐശ്വര്യ പറഞ്ഞു.
അറേഞ്ചിഡ് മ്യാരേജിന് തയ്യാറല്ലെന്നും ഐശ്വര്യ വ്യക്തമാക്കി. ''ജോലി എന്ത് തന്നെ ആയാലും പ്രശ്നമില്ല എന്നാൽ സാമ്പത്തിക ഭഭ്രതയുണ്ടാവണം. പണ്ട് സിനിമയിൽ നിന്നുള്ള ആൾ വേണ്ടെന്ന് ആയിരുന്നു. സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സിനിമയിൽ ആണെങ്കിൽ എന്റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. ഏകദേശം തന്നെപ്പോലെ വൈബുള്ള ഒരാളായിരിക്കണം,'' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Also Read: Archana 31 Not Out Review: അനായാസം ഐശ്വര്യ; ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ റിവ്യൂ
25 വയസ് കഴിയാതെ ആണായും പെണ്ണായാലും വിവാഹം കഴിക്കരുതെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടു. സാമ്പത്തിക ഭഭ്രത ഇല്ലാതെ മറ്റൊരാളെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരരുത്. സാമ്പത്തിക ഭദ്രത നൽകുന്ന സുരക്ഷിതത്വം വലുതാണ്. എല്ലാവരും അത് അറിഞ്ഞിരിക്കണം. നമ്മുടെ കാര്യം ചെയ്യാൻ ഒരു ഭർത്താവ് അവരുടെ കാര്യം ചെയ്യാനായിട്ട ഒരു ഭാര്യ. ഇതിനായി വിവാഹം കഴിക്കരുത്. ലൈഫ് ഷെയർ ചെയ്യാൻ വേണ്ടിയിട്ടുള്ള കംപാനിയൻ ഷിപ്പാകാം. അതൊക്കെ മനസിലാക്കാൻ ഒരു മിനിമം പ്രായം വേണമെന്നും താരം വ്യക്തമാക്കി.
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ ചിത്രം ‘ജഗമേ തന്തിരം’, ടൊവിനോയുടെ നായികയായി അഭിനയിച്ച ‘കാണെക്കാണെ’ എന്നിവയാണ് അടുത്തിടെ റിലീസിനെത്തിയ ഐശ്വര്യ ചിത്രങ്ങൾ. ഓടിടി പ്ലാറ്റ്‌ഫോമിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്.
Read More: ഇഷ്ടവാഹനം സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.