scorecardresearch

നായികാപ്രാധാന്യമുള്ള ചിത്രവുമായി ഐശ്വര്യ ലക്ഷ്‌മി; രസകരമായ പോസ്റ്റർ പുറത്തിറക്കി

നവംബർ 15-ന് പാലക്കാട് സിനിമയുടെ‌ ചിത്രീകരണം തുടങ്ങും

നവംബർ 15-ന് പാലക്കാട് സിനിമയുടെ‌ ചിത്രീകരണം തുടങ്ങും

author-image
Entertainment Desk
New Update
നായികാപ്രാധാന്യമുള്ള ചിത്രവുമായി ഐശ്വര്യ ലക്ഷ്‌മി; രസകരമായ പോസ്റ്റർ പുറത്തിറക്കി

നായികാപ്രാധാന്യമുള്ള ചിത്രവുമായി ഐശ്വര്യ ലക്ഷ്‌മി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന 'അർച്ചന 31 നോട്ട്‌ഔട്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രസകരമായ ലുക്കിലാണ് പോസ്റ്ററിൽ ഐശ്വര്യ ലക്ഷ്‌മി പ്രത്യക്ഷപ്പെടുന്നത്. സംവിധായകനായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അർച്ചന ഒരു ഫൺ ചിത്രമായിരിക്കുമെന്ന് ഐശ്വര്യ പറയുന്നു.

Read Also: കേരളത്തനിമയിൽ ഐശ്വര്യയും സാനിയയും; ചിത്രങ്ങൾ

Advertisment

"ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്. നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. എലാവരുടെയും പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം" ഐശ്വര്യ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

നവംബർ 15-ന് പാലക്കാട് സിനിമയുടെ‌ ചിത്രീകരണം തുടങ്ങും. രചന, തിരക്കഥ അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ. ഛായാഗ്രഹണം ജോയൽ ജോജി. എഡിറ്റിംഗ് മുഹ്സിൻ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തൻ. ആർട്ട്‌ ഡയറക്ടർ രാജേഷ് പി.വേലായുധൻ,ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയർ.

Aishwarya Lakshmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: