കള്ള കർക്കിടകത്തിന് വിട ചൊല്ലി പ്രത്യാശയുടെ പുലരിയുമായി ചിങ്ങ പുലരിയെത്തിയ സന്തോഷത്തിലാണ് മലയാളികൾ. കോവിഡ് വ്യാപനം നിശ്ചലമാക്കി കളഞ്ഞ ജീവിതങ്ങളിലേക്ക് ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾ തിരിച്ചെത്തുമെന്ന പ്രതീക്ഷകളോടെയാണ് ഇന്നലെ ചിങ്ങപുലരിയെ മലയാളികൾ വരവേറ്റത്.

പുതുവർഷത്തെ കസവു വസ്ത്രങ്ങൾ അണിഞ്ഞ് വരവേൽക്കുക എന്നത് മലയാളികളുടെ ശീലമാണ്. നടിമാരായ ഐശ്വര്യ ലക്ഷ്മിയും സാനിയ ഇയ്യപ്പനും കോവിഡ് കാലത്തും ആ ശീലം മറന്നില്ല. കസവു വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും ചിങ്ങപുലരിയെ വരവേറ്റത്.

Read more: രാജപ്പനല്ല, രാജു ചേട്ടന്‍: പൃഥ്വിരാജ് ഫാന്‍സിനോട് ‘ലേലു അല്ലു’ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ഓണം വൈബ് ആരംഭിച്ചുകഴിഞ്ഞു എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സാനിയ കുറിക്കുന്നത്.

നടി ഷീലു എബ്രഹാമും കേരള സാരിയിലുള്ള ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്.

Read more: കിടിലൻ ലുക്കിൽ, അപാര മെയ്‌വഴക്കത്തോടെ സാനിയ; ചിത്രങ്ങൾ വൈറൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook