/indian-express-malayalam/media/media_files/uploads/2021/08/stars-return-to-mumbai.jpg)
'പൊന്നിയിൻ സെൽവൻ' എന്ന തമിഴ് മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ഓർച്ചയിലായിരുന്ന ബോളിവുഡ് താരം ഐശ്വര്യ റായി മുംബൈയിൽ തിരിച്ചെത്തി.
ഓർച്ചയിൽ രണ്ട് ദിവസത്തെ താമസത്തിന് ശേഷം ഐശ്വര്യയും മകൾ ആരാധ്യയോടൊപ്പമാണ് ഐശ്വര്യ മുംബൈ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
നീണ്ട കറുത്ത ബെൽറ്റ് ടൂണിക്കും കറുത്ത പാന്റും ധരിച്ചായിരുന്നു താരം വിമാനമിറങ്ങിയത്. മകൾ ആരാധ്യ ഫ്ലോറൽ ജമ്പ് സ്യൂട്ടും ജാക്കറ്റും ധരിച്ചിരുന്നു. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ഇരുവരും മാസ്കുകൾ ധരിച്ചിരുന്നു. ഐശ്വര്യ മകളെ ചേർത്ത് പിടിച്ച് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് ചിത്രത്തിൽ കാണാം.
മണിരത്നം സംവിധാനം ചെയ്ത ഒരു പിരീയഡ് എപിക് സിനിമയാണ് 'പൊന്നിയിൻ സെൽവൻ'. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ വീണ്ടും സ്ക്രീനിൽ തിരിച്ചെത്തുന്നത്. രാജ്കുമാർ റാവു, അനിൽ കപൂർ, ദിവ്യ ദത്ത എന്നിവർക്കൊപ്പം 2018 ലെ 'ഫന്നെ ഖാനി'ലാണ് അവർ അവസാനമായി അഭിനയിച്ചത്.
/indian-express-malayalam/media/post_attachments/CslI3l7ryKtmCHgTgYMr.jpg)
/indian-express-malayalam/media/post_attachments/TRH5fDbHz4I8Qes5g4F6.jpg)
/indian-express-malayalam/media/post_attachments/0opP1k02B8bEN6kioM0l.jpg)
/indian-express-malayalam/media/post_attachments/FOmO2mZTzNBV0jXBvojq.jpg)
/indian-express-malayalam/media/post_attachments/VlYaJLPO6OTkI9vuzyGI.jpg)
Read More: ‘ഗോൾഡൻ വിസയിൽ വന്ന മമ്മുക്കയെ കാണാൻ കിട്ടിയ ഗോൾഡൻ ചാൻസ്;’ വൈറലായി മാളിൽ നിന്നുള്ള വീഡിയോ
ഐശ്വര്യക്ക് പുറമെ താരജോഡികളായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയതിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുന്നു. മാലിദ്വീപിൽ അവധി ആഘോഷത്തിന് ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. മക്കളായ തൈമൂറും ജെഹും താര ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു.
ഓഗസ്റ്റ് 15 ന് സെയ്ഫിന്റെ 51 -ാം ജന്മദിനത്തിലാണ് കരീനയും സെയ്ഫും മാലിദ്വീപിലേക്ക് പോയത്. അവധി ആഘോഷങ്ങള്‍ക്കിടെ അവിടെ നിന്ന് കരീന നിരവധി സെൽഫികൾ പങ്കു വച്ചിരുന്നു. ഇളയ മകനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കു വച്ചത് വൈറലായിരുന്നു.
/indian-express-malayalam/media/post_attachments/jebjUFrYG4uusJW2QLZY.jpg)
/indian-express-malayalam/media/post_attachments/FU3lnqUPEQGlSyclW7G3.jpg)
/indian-express-malayalam/media/post_attachments/FS4vK2N0kyWoWiTQysOv.jpg)
/indian-express-malayalam/media/post_attachments/3hQ95g8U5bh8GpyLuTMa.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us